" മധുമൊഴി " തിയേറ്ററുകളിലേക്ക് .





 " മധുമൊഴി "  തിയേറ്ററുകളിലേക്ക് .



കാടും കാട്ടാനയും ഒരു ആദിവാസി യുവാവും പ്രധാന കഥാപാത്രങ്ങളാകുന്ന മധു മൊഴി എന്ന സിനിമ മാധ്യമ പ്രവർത്തകനായ വിക്രമൻ നമ്പൂതിരി കഥയെഴുതി സംവിധാനം ചെയ്യുന്നു.കാടും കാട്ടു മൃഗങ്ങളും കുറെ ആദിവാസി മനുഷ്യരുമായി ഇണങ്ങി ജീവിതം നയിക്കുന്ന ബാബു എന്നൊരു ചെറുപ്പക്കാരന്റെ കഥ യാണ് ഈ ചിത്രം.


ബാബു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സേതു സാഗർ ആണ്.അപർണ്ണ രമേശ്‌,കലേഷ് കൊല്ലം, പ്രതീഷ് സൂര്യ, ഇന്ദുചന്ദ്ര, ബിജു കലാവേദി, പരമേശ്വരൻ കുരിയാത്തി,പാറശാല വിജയൻ, അതിഥി,ആനന്ദ്, ആർച്ച, അരുൺ നാഥു പാലോട്,ശിവ മുരളി,അനിൽ വർഗീസ് തുടങ്ങിയവരും ഏതാനും ആദി വാസികളും അഭിനയിക്കുന്ന മധുമൊഴി പ്രദർശനത്തിന് തയ്യാറായി വരുന്നു.


തിരക്കഥ, സംഭാഷണം.രവി പർണ്ണശാല ക്യാമറ രഞ്ജിത് ഓംകാർ,കലാസംവിധാനം ഹരി പെരിങ്ങമ്മല,മേക്കപ്പ് സിനിലാൽ, മ്യൂസിക് അനു പ്രവീൺ, പച്ഛാ ത്തല സംഗീതം ജയൻ പിഷാരടി,ഗാനങ്ങൾ ജിജി കലാമന്ദിർ, ആലാപനം കുമാരപുരം ശ്രീകുമാർ,അനു പ്രവീൺ,മീനു നാരായണൻ,അസോസിയേറ്റ് ഡയറക്ടർ കിച്ചു സുദർശനൻ.


വയനാട്ടിലും തിരുവനന്തപുരത്തു മായി ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ആർഷം മൂവീസ് നിർമ്മിക്കുന്നു.

No comments:

Powered by Blogger.