പ്രശസ്ത സംഗീത സംവിധായകൻ റിനിൽ ഗൗതം (50) അന്തരിച്ചു.


 


തൃപ്പൂണിത്തുറ. പ്രശസ്ത  സംഗീത സംവിധായകൻ  റിനിൽ ഗൗതം (50) അന്തരിച്ചു.


ജനപ്രിയൻ,വാദ്യാർ, പിഗ് മാൻ, കാന്താരി, മണൽ നഗരം, തുടങ്ങിയ ശ്രദ്ധേയമായ മലയാളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ പൂർണ ത്രയീശൻ്റെ പദ്മ ഹാരപ്രിയ പദ്‌മനാഭപ്രഭോ എന്ന ഗാനത്തിൻ്റെ സംഗീത സംവിധായകൻ കൂടിയാണ് നിരവധി സീരിയൽ സംഗീത സംവിധാനവും സിനിമകളുടെ പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.


ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമാണ്. നിലവിൽ ചിത്രീകരണം പൂർത്തിയായ പ്രശസ്ത സംവിധായകൻ ലാൽ ജോസ് അഭിനയിച്ച ചിത്രത്തിൻ്റെ തിരക്കഥാകൃത്തും നിരവധി ചിത്രങ്ങളുടെതിരക്കഥാരചയിതാവുമാണ്.


ബെന്നി പി തോമസ് സംവിധാനം ചെയ്യുന്ന റൂഹ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം കൂടിയാണ് റിനിൽ.വയനാട് പൊഴുതന സ്വദേശികളായ സുകുമാരൻ ദേവകി ദമ്പതികളുടെ മകൻ ആണ് പരേതൻ.


സംസ്‌കാരം : സെപ്റ്റംബർ 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് ഇരുമ്പനം പൊതുശ്മാശനത്തിൽ .

No comments:

Powered by Blogger.