രാജമൗലിക്ക് ബ്രഹ്മാണ്ഡ സംവിധായകനാ വാൻ പ്രചോദനമായ ജെൻ്റിൽമാൻ!
രാജമൗലിക്ക് ബ്രഹ്മാണ്ഡ സംവിധായകനാ വാൻ പ്രചോദനമായ ജെൻ്റിൽമാൻ!
തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ മുഖഛായ തന്നെ മാറ്റി ലോകോത്തര നിലവാരത്തിലെത്തിച്ച സിനിമയാണ് ജെൻ്റിൽമാൻ. ഇന്ത്യൻ സിനിമയിൽ ആദ്യമായി, കമ്പ്യൂട്ടർ ഗ്രാഫിക് മുതൽ ഇന്ത്യൻ സിനിമക്ക് അന്യമായ ആധുനിക സാങ്കേതിക വിദ്യകൾ വരെ പ്രയോജനപ്പെടുത്തി നിർമ്മിക്കപ്പെട്ട ഈ സിനിമ വൻ വിജയം നേടി ലോക ശ്രദ്ധ പിടിച്ചു പറ്റി. പിൽക്കാലത്ത് ബ്രഹ്മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകർഷിക്കാൻ ഇൻഡസ്ട്രി യെ പ്രേരിതമാക്കി ചരിത്രം കുറിച്ച ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് മലയാളിയായ കെ.ടി.കുഞ്ഞു മോൻ ആയിരുന്നു.
മാറ്റത്തിന് വിത്തിട്ട അദ്ദേഹത്തിന് " ജെൻ്റിൽമാൻ " കുഞ്ഞുമോൻ , " മെഗാ പ്രൊഡ്യൂസർ " എന്നീ വിശേഷണങ്ങൾ നൽകി ആരാധകരും സിനിമാ ലോകവും ആദരിച്ചു. ജെൻ്റിൽമാൻ ഇന്ത്യൻ സിനിമക്ക് ഷങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനെ സമ്മാനിച്ചു.ഈ സിനിമ മറ്റൊരു ബ്രഹ്മാണ്ഡ സംവിധായകൻ്റെ ഉദയത്തിനും കാരണമായി എന്നതും ശ്രദ്ധേയമാണ്. സംവിധായകൻ രാജമൗലിക്ക് സംവിധായനാവനും " ബാഹുബലി " പോലുള്ള ബ്രഹ്മാണ്ഡ സിനിമകൾ ചെയ്യാൻ പ്രചോദനമായതും ജെൻ്റിൽമാൻ തന്നെയത്രെ.
മുൻ നിര താരങ്ങൾ , സാങ്കേതിക വിദഗ്ദർ എന്നിവരുടെ അകമ്പടി കൂടാതെ ഒരു പുതുമുഖ സംവിധായകനെവെച്ച് ,അന്നത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായി ജെൻ്റിൽമാൻ നിർമ്മിക്കാൻ കുഞ്ഞുമോൻ കാണിച്ച തൻ്റേടവും ധൈര്യവും അന്ന് സിനിമാക്കാരുടെ മാത്രമല്ല ആരാധകരുടെ യും ചർച്ചാ വിഷയമായിരുന്നു. അതാണ് അന്ന് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന രാജമൗലിക്ക്, തനിക്കും ഒരു ബ്രഹ്മാണ്ഡ സംവിധായകൻ ആകണമെന്ന പ്രചോദനം സൃഷ്ടിച്ചത്രേ.
ഷങ്കറിനൊപ്പം ഒരു വേദി പങ്കിടവേ രാജമൗലി അക്കാലത്തെ ഓർമ്മകളും പങ്കിട്ടു ." ചെന്നെ യിൽ ഞാൻ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച എൻ്റെ പോരാട്ട കാലമായ 1993 ലാണ് ജെൻ്റിൽമാൻ റിലീസാവുന്നത്. ബ്രഹ്മാണ്ഡമായ നിർമ്മാണം, സാഹസികമായ സ്റ്റണ്ട് രംഗങ്ങൾ സമാനതകളില്ലാത്ത അവ തരണ രീതി, അതിൻ്റെ അത്ഭുതകരമായ വിജയം . ഇതൊക്കെ എന്നെ വല്ലാതെ ആകർഷിച്ചു. അതാണ് പിൽക്കാലത്ത് എനിക്ക് ബ്രഹ്മാണ്ഡ സിനിമകൾ ചെയ്യാൻ പ്രചോദനവും ധൈര്യവും നൽകിയത്. ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് അന്ന് സിനിമ നിർമ്മിക്കാൻ ധൈര്യം കാണിച്ച നിർമ്മാതാവ് കെ.ടി.കുഞ്ഞുമോനെ അഭിനന്ദിക്കുന്നു." എന്നാണ് രാജ മൗലി ' ജെൻ്റിൽമാൻ ' തനിക്ക് പ്രചോദനമായതിനെ കുറിച്ച് പറഞ്ഞത്.
ജെൻ്റിൽമാൻ പുതിയ ടെക്നോളജിയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാ ണത്രേ. ഓസ്കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഏ.ആർ.റഹ്മാന് തൻ്റെ കരിയറിൽ വഴിത്തിരിവായതും ജെൻ്റി ൽമാൻ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.



No comments: