ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.
കോഴിക്കോട് : ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. രോഗബാധിതയായി കോഴിക്കോട് മാങ്കാവിൽ ചികിത്സയിലാ യിരുന്നു.40 വർഷത്തിലേറെ യായി അരങ്ങിൽ സജീവമാണ്.
2018-ൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയ മായി . ഈ പ്രകടനത്തിന് ദേശീയ അവാർ ഡിൽ സാവിത്രി ശ്രീധരൻ പ്രത്യേക ജൂറി പരാമർശവും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി .
കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് വേദികളിൽ സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

No comments: