പ്രശസ്‌ത സംഘാടകനും എഴുത്തുകാരനും സംവിധായകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി ( 78 ) അന്തരിച്ചു



തിരുവനന്തപുരം: പ്രശസ്‌ത സംഘാടകനും എഴുത്തുകാരനും സംവിധായകനും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി ( 78 ) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരി ക്കെയാണ്  വേര്‍പാട്. 


ഇന്ത്യൻ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന കോർട്ട് ഡ്രാമയായ മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട നാടകത്തിന്റെ ഈ ചലച്ചിത്രാവിഷ്കാരവും ഒട്ടേറെ സംവാദങ്ങൾക്ക് കാരണമായി . 


കേരളത്തിന്റെ അഭിമാനമായ, തിരുവനന്ത പുരത്തെ കലാ സാംസ്കാരിക കൂട്ടായ്മയായ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണ മൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനായിരുന്നു . മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 


വിശ്വപ്രശസ്തരായ കലാകാരന്മാരുടെ പ്രകടനങ്ങൾ  കേരളത്തിലെ പ്രേക്ഷകർക്ക് നേരിൽ കാണാൻ അവസരമൊരുക്കിയ സൂര്യ ഫെസ്റ്റിവൽ 50 വര്‍ഷത്തോളമായി നടത്തിവരുന്ന സൂര്യ കൃഷ്ണമൂർത്തി കേരളത്തിന്റെ കലാചരിത്രത്തിലെ അപൂർവ്വതയാണ് .  ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോ ത്സവമാണ് സൂര്യ ഫെസ്റ്റിവൽ.


No comments:

Powered by Blogger.