Since 2016

സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം സംവിധായകൻ ജി. മാർത്താണ്ഡൻ നടൻ വിജയരാഘവന് വിതരണം ചെയ്തു .


 

സിനിമ പ്രേക്ഷക കൂട്ടായ്മ  ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം സംവിധായകൻ ജി. മാർത്താണ്ഡൻ  നടൻ വിജയരാഘവന് വിതരണം ചെയ്തു .


ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരം നടൻ വിജയരാഘവന് സംവിധായകൻ ജി. മാർത്താണ്ഡൻ വിതരണം ചെയ്തു . 


കോട്ടയത്ത് ഒളശ്ശയിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ  ക്യാപ്റ്റൻ രാജു പുരസ്കാര സമതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . സിനിമ പ്രേക്ഷക കൂട്ടായ്മ  കൺവീനർ പി. സക്കീർ ശാന്തി പ്രശസ്തി പത്രം കൈമാറി. രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപ്പള്ളി ൽ , പുതുമുഖ സിനിമ താരം ജെറോം, സനൂപ് എം.എൻ, സജി എം. ജോൺ  തുടങ്ങിയവർ പ്രസംഗിച്ചു .




നടൻ ജനാർദ്ദനൻ (2020,) സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) , നടൻ ജയറാം ( 2024 ) , നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു (2025 ) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

✔️

നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിൻ്റെ എട്ടാം ചരമവാർഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു . ഓമല്ലൂർ - പുത്തൻപീടിക നോർത്ത് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ രാവിലെ പുഷ്പാർച്ചന നടത്തി.സലിം പി. ചാക്കോ , പി. സക്കീർ ശാന്തി, സുനിൽ മാമൻ കൊട്ടുപ്പള്ളിൽ, അനൂപ് വള്ളിക്കോടൻ, ജോൺ ഡാനിയേൽ, സജി എം.ജോൺ തുടങ്ങിയവർ നേതൃത്വം നൽകി .





No comments:

Powered by Blogger.