" ഓർമ്മപ്പൂക്കൾ 3 " നവംബർ ഒന്നിന് പത്തനംതിട്ടയിൽ .
" ഓർമ്മപ്പൂക്കൾ 3 " നവംബർ ഒന്നിന് പത്തനംതിട്ടയിൽ .
പത്തനംതിട്ട : ജില്ല രൂപികരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻ മാരെ അനുസ്മരിക്കുന്ന " ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ അറിയിച്ചു .
നവംബർ ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് പത്തനംതിട്ടയിലാണ് " ഓർമ്മപൂക്കൾ 3 "" ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിക്കുന്നത് .
പത്തനംതിട്ട ജില്ലയിൽ ജനിച്ച അടൂർ ഭാസി, എം.ജി. സോമൻ , പ്രതാപചന്ദ്രൻ , കവിയുർ രേണുക, അടൂർ ഭവാനി ,അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു , അയിരൂർ സദാശിവൻ , കെ.ജി. ജോർജ്ജ്, ഗാന്ധിമതി ബാലൻ , കെ.കെ. ഹരിദാസ് , കോന്നിയൂർ ഭാസ് , പി. അയ്യനേ ത്ത് ,ഓമല്ലൂർ ചെല്ലമ്മ , കവിയൂർ പൊന്നമ്മ , ഇ.കെ ശിവറാം , പന്തളം ത്രിലോക് സുരേന്ദ്രൻ പിള്ള , പുല്ലംപള്ളിൽ പി.വി.എബ്രഹാം , കെ.വി. കോശി , കവിയൂർ സി.കെ. രേവമ്മ , അടൂർ നരേന്ദ്രൻ , ഏ.വി ഗോപിനാഥ് , ഉണ്ണി ആറൻമുള , നിസാം റാവുത്തർ തുടങ്ങിയവരെയാണ് സ്മരിക്കുന്നത്.

No comments: