ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിൽ; ‘പ്രിയതമN’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.



ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിൽ; ‘പ്രിയതമN’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.


ശ്രേയനിധി ക്രിയേഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം,സംവിധാനം – റിജി പ്രഭാകരൻ, മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ശ്രേയനിധി ക്രിയേഷൻസിന്റെ ആദ്യ ചിത്രം ‘പ്രിയതമൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തി റക്കി. ശ്രീനാഥ് ഭാസിയും തേജ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.


റിജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രം സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥയും സംഭാഷണ വും ഒരുക്കുന്ന ചിത്രത്തിന്റെ കഥ സാനു ഭാസ്കറിന്റേതാണ്.


മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകളായ തേജലക്ഷ്മി ജയൻ, കുഞ്ചാറ്റ എന്ന പേരിലും അറിയപ്പെടുന്നു. ശ്രീനാഥ് ഭാസി ക്കൊപ്പം ‘പ്രിയതമൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് തേജലക്ഷ്മി.


പ്രദീപ് നായർ ഛായാഗ്രഹണം നിർവഹി ക്കുന്ന ചിത്രത്തിൽ ഹാരിസൺ കോ-ഡയറക്ടറായും സിയാൻ ശ്രീകാന്ത് എഡിറ്ററായും പ്രവർത്തിക്കുന്നു. രമേഷ് നാരായണനും ബിജിബാലും സംഗീത സംവിധാനം നിർവഹിക്കുന്നു. അർഹാൻ എസ് കർമ കലാസംവിധാനവും റോണി റാഫേൽ പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു.ഹരി വേഞ്ഞാറമൂട് പ്രൊഡക്ഷൻ കൺട്രോളറാണ്. റഫീഖ് അഹമ്മദും മനു മഞ്ജിത്തും ഗാനരചന നിർവഹിക്കുന്നു. സുഭാഷ് ഏലംപാൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ഇന്ദ്രൻസ് ജയൻ കോസ്റ്റ്യൂം ഡിസൈനറായും പട്ടണം ഷാ മേക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നു.


അരോമൽ ആർ ആണ് കാസ്റ്റിംഗ് ഡയറക്ട ർ. മാ മി ജോ പബ്ലിസിറ്റി ഡിസൈനർ. അക്ഷയ് പ്രകാശ് പി.ആർ.ഒ ആയും അഖിൽ വിഷ്ണു വി.എസ് മാർക്കറ്റിംഗ് വിഭാഗവും കൈകാര്യം ചെയ്യുന്നു.


ശ്രേയനിധി ക്രിയേഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമെന്ന നിലയിൽ ‘പ്രിയതമൻ’ നിർമ്മാണ കമ്പനിയുടെ പുതിയൊരു തുടക്കത്തിന് കൂടിയാണ് വഴിയൊരുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും.

No comments:

Powered by Blogger.