കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം ജയ അജിതിന് .
കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം ജയ അജിതിന് .
പത്തനംതിട്ട : അദ്ധ്യാപക ശ്രേഷ്ഠൻ കോന്നിയൂർ രാധാകൃഷ്ണൻ്റെ പേരിൽ കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം പറക്കോട് അമൃത ഗേൾസ് ഹൈസ്‌കൂളിലെ അദ്ധ്യാപിക ജയ അജിതിന് നൽകുമെന്ന് സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു.
ജയ അജിത് രചിച്ച " അടുക്കള ഒരു രാജ്യമാണ് " 30 കവിതകളുടെ സമാഹാരം പ്രസിദ്ധികരിച്ചു . "ആകാശ ഗോപുരങ്ങളിൽ അവർ " കവിതാ സമാഹാരങ്ങൾ 28 കവിതകളുടെ സമാഹാരം" ഉടൻ പ്രസിദ്ധികരിക്കും .
ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട ശാന്തി റസിഡൻസിൽ ചേരുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
പ്രീത് ജി. ജോർജ്ജ് , ശ്രീജ ഓടാട്ട് എന്നിവരാണ് മുൻകാല കോന്നിയൂർ രാധാകൃഷ്ണൻ പുരസ്‌കാര ജേതാക്കൾ .

No comments: