മോഹൻലാൽ - ജീത്തു ജോസഫ് ടീമിൻ്റെ " ദൃശ്യം 3 " മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തിയേറ്ററുകളിൽ എത്തും .
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ക്രൈം ത്രില്ലർ " ദൃശ്യം 3 " മെയ് 21ന് തിയേറ്ററുകളിൽ എത്തും .
മോഹൻലാൽ , മീന , അൻസിബ ഹസൻ , എസ്തർ അനിൽ ,ആശ ശരത് , സിദ്ദിഖ് ,മുരളി ഗോപി , കെ.ബി . ഗണേഷ്കുമാർ, വീണ നന്ദകുമാർ , ശിവ ഹരിഹരൻ , ഇർഷാദ് , ശാന്തി മായാദേവി , സുമേഷ് ചന്ദ്രൻ , ദിനേശ് പ്രഭാകർ , ആൻ്റണി പെരുംബാവൂർ , ആദം ആയുബ് , ശ്രീകാന്ത് മുരളി , അജിത് കൂത്താട്ടുകുളം , കൃഷ്‌ണപ്രഭ ,ലിഷോയ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയി ക്കുന്നു.
സതീഷ്കുറുപ്പ് ഛായാഗ്രഹണവും , വി .എസ് വിനായക് എഡിറ്റിംഗും , അനിൽ ജോൺസൺ സംഗീതവും ഒരുക്കുന്നു . ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .ആശീർവാദ് റിലീസ് , പനോരമ സ്റ്റുഡിയോസ് , പെൻ സ്റ്റുഡിയോസ് എന്നി കമ്പനികളാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21 ന് തമിഴ് ,തെലുങ്ക് , കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നു. CBFC U/A 13 + സർട്ടിഫി ക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത് .
ആദ്യ ഭാഗം 2013 ഡിസംബർ 19 നും , രണ്ടാം ഭാഗം 2021 ഫെബ്രുവരി 19 നും റിലീസ് ചെയ്തു .
മുതിർന്ന പോലീസ് ഉദ്യോഗസ്ഥയുടെ മകനെ കാണാതായതിനെ തുടർന്ന് സംശയിക്ക പ്പെടുന്ന ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിൻ്റെ കഥയാണ് " ദൃശ്യം " പരമ്പര പിന്തുടരുന്നത് . ആദ്യ രണ്ട് ഭാഗങ്ങളും അവയുടെ ആകർഷകമായ കഥയ്ക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും വലിയ പ്രശംസ നേടിയിരുന്നു .
വരുൺ തിരോധന കേസ് പിൻതുടർന്ന് എത്തുന്ന മാധ്യമ സംഘമാണ് ദൃശ്യത്തിൻ്റെ മൂന്നാം ഭാഗത്തിൽ കഥ നയിക്കുന്നത് . വീണ്ടും പോലീസും മാധ്യമങ്ങളും ജോർജ് കുട്ടിയെ വളയുമ്പോൾ എങ്ങനെയാണ് സ്വന്തം കുടുംബത്തെ രക്ഷിച്ചെടുക്കുന്നത് എങ്ങനെയാണ് എന്നാണ് " ദൃശ്യം 3 " പറയുന്നത് .
സലിം പി. ചാക്കോ .

No comments: