സൂര്യയുടെ " കറുപ്പ് " പക്കാ കൊമേഴ്സ്യൽ എൻ്റെർടെയ്നർ .


 

Movie : 

Karuppu


Director:

R J Balaji


Genre :  

Action Drama


Platform :  

Theatre .

Remya Theatre

Pathanamthitta.


Language : 

Tamil


Duration. : 

150 Minutes 47 Seconds.


Direction                       : 3.5/ 5


Performance                : 3.5 / 5


Cinematography         : 4  / 5


Script                             : 4 / 5


Editing                           : 3  / 5


Music & BGM               : 4 / 5 


Rating                            : 22  /30.


✍️

Saleem P. Chacko.

CpK DesK


പ്രതിസന്ധികൾ തരണം ചെയ്ത് സൂര്യയുടെ " കറുപ്പ് " കേരളത്തിലും തമിഴ്നാട്ടിലും പ്രദർശനത്തിന് എത്തി . ഇന്നലെയായിരുന്നു റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത് . സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ്  റിലീസ് മാറ്റിവെയ്ക്കേണ്ടി വന്നത് .


                        Just God things


ആർ.ജെ ബാലാജി സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയാണ്  " KARUPPU " .സൂര്യയുടെ 45-മത് ചിതമാണിത് . 


സുര്യ ( ശരവണൻ / കറുപ്പ് സ്വാമി ) ,തൃഷ കൃഷ്ണൻ ( പ്രീതി ) , ആർ. ജെ ബാലാജി (അഡ്വ. ബേബി കണ്ണൻ ) , ഇന്ദ്രൻസ് ( മട്ടാഞ്ചേരി സുകുമാരൻ ) , അനഘ മായ രവി ( ബിനു ) , ലോലു സഭ മാരൻ ( എസ് .കുമാരൻ ), സ്വാസിക ( അഡ്വ . ദേവിക ആനന്ദ് ),നാട്ടി സുബ്രമഹ്ണ്യം ,ശിവദ , സുപ്രീത് റെഡി , യോഗി ബാബു , മൺസൂർ അലി ഖാൻ , ജോർജ്ജ് മാര്യൻ , ആടുകളം നരേൻ , നമോ നാരായണ , വേല രാമമൂർത്തി ,ദീപ ശങ്കർ , ജാഫീർ സാദിഖ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


ആർ.ജെ ബാലാജി , അശ്വിൻ രവിചന്ദ്രൻ , രാഹുൽരാജ് , ടി.എസ്. ഗോപി കൃഷ്ണൻ , കരൺ അരവിന്ദ് കുമാർ എന്നിവർ രചനയും , ജി.കെ വിഷ്ണു , കിരൺ കൗശിക് എന്നിവർ ഛായാഗ്രഹണവും , ആർ കലൈവാനൻ എഡിറ്റിംഗും , സായ് അഭ്യാങ്കർ സംഗീതവും, അരുൺ ശ്രീനിവാസൻ , വിഷ്ണു എടവാൻ എന്നിവർ ഗാനരചനയും ഒരുക്കുന്നു. സായ് അഭ്യാങ്കർ ,അറിവ് , ഗാന മുത്തു എന്നി വരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .ഡ്രീം വാരിയർ പിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്. ആർ പ്രഭു, എസ്.ആർ പ്രകാശ് ബാബു എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം പി. ആർ.ഓ പ്രതീഷ് ശങ്കറാണ് .ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശം സീ തമിഴ് സ്വന്തമാക്കിയിട്ടുണ്ട്  .


ദൈവത്തിനെ ചലഞ്ച് ചെയ്യുന്ന കൗശലക്കാരനായ ഒരു വക്കീലിന്റെ കഥയാണ് സിനിമയുടെ പ്രമേയം . 


സൂര്യയും ത്രിഷ കൃഷ്‌ണനും  ഇരുപത് വർഷ ങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷൻ-കോടതി നാടക ശൈലിയിലുള്ള ഒരു മാസ് എന്റർടെയിനറാണ്. സൂര്യയുടെ സ്‌ക്രീൻ പ്രസൻസ് തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം . ഇന്ദ്രൻസിൻ്റെ മട്ടാഞ്ചേരി സുകുമാരൻ പ്രേക്ഷക മനസിൽ വീണ്ടും ഇടം നേടി . ഛായാഗ്രഹണം ,സിജി വർക്ക് , പശ്ചാത്തല സംഗീതം എന്നിവ മനോഹര മാണ് .ഈ സിനിമ സമയത്തെ മാത്രമല്ല ഹൃദയ ത്തെയും പരീക്ഷിക്കുന്നു. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട് .



No comments:

Powered by Blogger.