റീയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് 21ന്.



 

റീയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് 21ന്.


റീയൽ കേരള സ്റ്റോറിയുമായി എത്തുകയാണ് തമിഴ് മൊഴി എന്ന ചിത്രം. ഐ ബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, നിസാറ ലി കുഴിക്കാടൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംവിധാനം- എൻ.എൻ.ബൈജു നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ സോംഗ് റിലീസ് മെയ് 21-ന് കോഴിക്കോട് കൈരളി തീയേറ്ററിൽ നടക്കും.


അം ആ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടുകയും, ലോക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാക്കുകയും ചെയ്ത സേബാ ടോമി ആണ് ഗാനം ആലപിക്കുന്നത്. ഗാനരചന ഡി.ബി അജിത്തും, സംഗീതം സാം സൈമൺ ജോർജും നിർവ്വഹിക്കുന്നു.


ജനിച്ച മണ്ണിൽ പൗരത്വം ഇല്ലാതെ അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവരുടെ  കഥ പറയുകയാണ് തമിഴ് മൊഴി എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ, എൻ.എൻ.ബൈജുവിന്റെ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിലെ നായിക ഐഷ്ബിൻ ആണ് തമിഴ്മൊഴി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മറ്റ് പ്രധാന കഥാപാത്രങ്ങളെ മലയാളത്തിലെ പ്രമുഖ താരങ്ങൾ അവതരിപ്പിക്കും.


ഐബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, നസീറലി കുഴിക്കാടൻ എന്നിവർ ചേർന്ന് തമിഴിലും മലയാളത്തിലുമായി നിർമ്മിക്കുന്ന തമിഴ്മൊഴി എന്ന ചിത്രത്തിന്റെ, കഥ, തിരക്കഥ, സംവിധാനം - എൻ.എൻ.ബൈജു, ക്യാമറ - നിഥിൻ തളിക്കുളം, എഡിറ്റർ-ഡേവീസ് മാനുവൽ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു വണ്ടൂർ, ചീഫ് അസോസ്യേറ്റ് ഡയറക്ടർ- രതീഷ് ഷൊർണ്ണൂർ,  തമിഴ് നാട്ടിലെ തെറിക്കാട് ചുവന്ന മരുഭൂമിയിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ  ചിത്രം, രാജസ്ഥാൻ, കൊല്ലങ്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.


അയ്മനം സാജൻ

( പി. ആർ. ഓ )

No comments:

Powered by Blogger.