മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബാലതാരം തരുണി സച്ച്ദേവന് ഓർമ്മപ്പൂക്കൾ .


 



മെയ്‌ 14 :


സത്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബാലതാരം തരുണി സച്ച്ദേവന് ഓർമ്മപ്പൂക്കൾ .


വിനയന്‍ സംവിധാനം ചെയ്ത വെള്ളി നക്ഷത്രം,സത്യം തുടങ്ങിയവ യാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച "പാ "എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.


2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാ പകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസേ ഉണ്ടായി രുന്നുള്ളൂ.മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ്. വിമാനത്തിലുണ്ടായിരുന്ന ത്.പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖല യിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ കൊല്ലപ്പെട്ടു..

No comments:

Powered by Blogger.