ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ എന്നിവരുടെ " അതിരടി " വേറിട്ട ക്യാമ്പസ് ആക്ഷൻ കോമഡി ത്രില്ലർ .


 


Movie :

Athiradi


Director:

Arun Anirudhan 


Genre :  

Action Comedy Thriller.


Platform :  

Theatre .

Trinity Movie Max 1 

Pathanamthitta.


Language : 

Malayalam 


Duration. : 

158 Minutes 6 Seconds .



Direction                       : 4 / 5


Performance                : 4 / 5


Cinematography         : 4 / 5


Script                             : 4 / 5


Editing                           : 4 / 5


Music & BGM               : 4 / 5 


Rating                          : 24 /30.


✍️

Saleem P. Chacko.

CpK DesK


അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രമാണ്  " അതിരടി " . വൻ വിജയം നേടിയ " മിന്നൽ മുരളി " സിനിമയുടെ തിരക്കഥാകൃ ത്തുകളിൽ ഒരാളാണ് അരുൺ അതിരുദ്ധൻ .


ടൊവിനോ തോമസ് ( ശ്രീക്കുട്ടൻ  ) , ബേസിൽ ജോസഫ് ( സാംകുട്ടി or സാംബോ ) , റിയ ഷിബു ( സ്വാതി ആർ കൃഷ്‌ണ ) , ശാന്തിവിള ദിനേശ് ( സനൽകുമാർ ) വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു . വിനീത് ശ്രീനിവാസൻ , ഷാൻ റഹ്മാൻ എന്നിവരോടൊപ്പം ദർശന രാജേന്ദ്രൻ അതിഥിതാരമാണ് . പി.സുകുമാർ , ജിയോ ബേബി ,വിഷ്ണു അഗ്സ്ത്യൻ , അരവിന്ദ് എസ്. കെ ,അരുൺ ഭായ് , ഷെൽവിൻ ജെയിംസ് , സരിൻ ഷിഹാബ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


വിഷ്ണു വിജയ് സംഗീതവും , സാമുവേൽ ഹെൻ്ററി ഛായാഗ്രഹണവും , ചമൻ ചാക്കോ എഡിറ്റിംഗും ഒരുക്കുന്നു. അരുൺ അനിരുദ്ധൻ , പോൾസൺ സ്കറിയ എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത് .മാനവ് സുരേഷാണ് പ്രൊഡക്ഷൻ ഡിസൈനർ,കോസ്റ്റ്യും: മഷർ ഹംസ, മേക്ക്അപ്പ്: റോണക്സ് സേവ്യർ .


ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സ്, ഡോ.അനന്തു എസ് എന്റർടെയ്ൻ മെന്റ്സിന്റ്സ് എന്നീ ബാനറുകളിൽ ബേസിൽ ജോസഫും ഡോ.അനന്തു എസും ചേർന്നാണ് നിർമ്മാണം.


കൊച്ചിയിലെ പ്രശസ്‌തമായ ഒരു ക്യാമ്പസിൽ നടന്ന സംഭവത്തെ ഓർമ്മിപ്പിക്കുന്നതാണ് സിനിമയുടെ ആരംഭം . സ്വകാര്യ എൻഞ്ചിനി യറിംഗ് കോളേജിലെ വിദ്യാർത്ഥി യാണ് സാംകുട്ടി . സാംകുട്ടിയുടെ സഹോദരൻ പഠിച്ച ക്യാമ്പസിലേക്ക് സാംകുട്ടി പഠിക്കാൻ എത്തുന്നത് ചില ലക്ഷ്യങ്ങളുമായാണ് . കോളേജിൽ നടന്നു വരുന്ന ഫെസ്റ്റിവൽ ഒഴിവാക്കേണ്ടി വരുന്നു . അത് തിരികെ കൊണ്ടുവരാൻ സാംകുട്ടി നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം .


പ്രണയം , സൗഹൃദം , ആക്ഷൻ , കോമഡി എന്നിവ ചേർത്ത വിരുന്നാണ് ഈ സിനിമ . തൻ്റെ ആദ്യ സിനിമയിലുടെ മികച്ച സംവിധായകരുടെ  ഗണത്തിലേക്ക് അരുൺ അനിരുദ്ധൻ എത്തിയിരിക്കുന്നു .


ബേസിലും ടൊവിനോയും വിനീതും ഷാനുമാണ് സിനിമയെ നയിക്കുന്നത് . വിഷ്‌ണു അഗസ്‌ത്യ അഭിനയം എടുത്ത് പറയാം . ശാന്തിവിള ദിനേശ് , പി .സുകുമാർ , ജിയോ ബേബി എന്നിവരുടെ അഭിനയം ശ്രദ്ധേയം .


കുടുംബ പ്രേക്ഷർക്ക് വേണ്ടി ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ എന്നിവരുടെ " അതിരടി " തൂക്കി എന്ന് തന്നെ പറയാം . കേരളത്തിലെ സെലക്ട് ചെയ്ത തിയേറ്ററുകളിൽ പ്രീമിയർ ഷോകൾ നടന്നു . എല്ലാത്തരം പ്രേക്ഷകർ ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് . ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് .ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ എന്നിവരുടെ " അതിര ടി " വേറിട്ട ക്യാമ്പസ് ആക്ഷൻ കോമഡി ത്രില്ലറാണ് .


സാമുവൽ ഹെൻ്ററിയുടെ ഛായാഗ്രഹണം സിനിമയുടെ നട്ടെല്ലാണ് . ഒരു കംപ്ലീറ്റ് എൻ്റെർടെയ്നറാണ് " അതിരടി " .


                        " അനന്തരം " .





No comments:

Powered by Blogger.