സൂര്യ നായകനാകുന്ന "കറുപ്പ് " സിനിമ റിലീസ് പ്രതിസന്ധിയിൽ .
സൂര്യ നായകനാകുന്ന "കറുപ്പ് " സിനിമ റിലീസ് പ്രതിസന്ധിയിൽ .
രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങൾ റദ്ദാക്കി. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകൾക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.
ഷോകൾ നിർത്തിവെച്ചത് ആരാധകരേയും നിരാശയിലാഴ്ത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും ഇതിലൂടെ തിയറ്റർ ഇൻഡസ്ട്രിക്കും വിതരണക്കാർക്കും നിർമാതാക്കൾക്കു സംഭവിക്കുക. ഏകദേശം 50 കോടി രൂപയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയാൽ മാത്രമേ റിലീസ് സാധ്യമാകൂ .

No comments: