ഉറഞ്ഞാടി തിമിർക്കാൻ മലയാളത്തിൽ നിന്നും സൈബർ-ത്രില്ലർ 'അച്യുത അവതാരം'; ഫസ്റ്റ് ലുക്ക് പുറത്ത്..



ഉറഞ്ഞാടി തിമിർക്കാൻ മലയാളത്തിൽ നിന്നും സൈബർ-ത്രില്ലർ 'അച്യുത അവതാരം'; ഫസ്റ്റ് ലുക്ക് പുറത്ത്..


"കനലിൽ ആടിത്തിമിർക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ... എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ... തുളുനാടൻ വിശ്വാസത്തിന്റെ തീച്ചൂളകളിൽ നിനിന്നും കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് എന്ന നവാഗതൻ സംവിധായകൻ ഊതിക്കാച്ചിയെടുത്ത മലയാളത്തിൻ്റെ ദൃശ്യവിസ്മയമാവും ‘അച്യുത അവതാരം’ " നിർമ്മാതാക്കളുടെ വാക്കുകളിൽ. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി,രാജേഷ് ആർ എന്നിവർ ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് 'അച്യുത അവതാരം'. സൈബർ-ത്രില്ലർ ഗണത്തിൽ വരുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. നവാഗത സംവിധായകനായ പുനീത് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങ ളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിൻ്റെ ആദ്യ സംവിധാന സംരംഭമാണ് അച്യുത അവതാരം. 


പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹ കൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. കാസർകോടും മറ്റുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ് മാസത്തോടെ തിയേറ്ററുകളിൽ എത്തും. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു, നവീൻ, വി. എഫ്.എക്സ്: ഐഡൻ്റ് ലാബ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.