സിനിമ പ്രേക്ഷക കൂട്ടായ്മ :കൊട്ടക അവാർഡ് 2026 : മികച്ച യുവനടി -റ്റ്വിങ്കിൾ ജോബി : ( ഫിലിം : "എ പ്രെഗ്നന്റ് വിഡോ ")
സിനിമ പ്രേക്ഷക കൂട്ടായ്മ :
കൊട്ടക അവാർഡ് 2026 :
മികച്ച യുവനടി
-റ്റ്വിങ്കിൾ ജോബി :
( ഫിലിം : "എ പ്രെഗ്നന്റ് വിഡോ ")
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് റ്റ്വിങ്കിൾ ജോബി. അഭിനയത്തിൽ മാത്രമല്ല , സഹ സംവിധായിക , സംവിധാനം തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.
ജയ്പ്പുരിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മധ്യപ്രദേശിൽ നടന്ന വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും " എ പ്രെഗ്നന്റ് വിഡോ "എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള അവാർഡ് ലഭിച്ചു. ഉണ്ണി കെ. ആർ. സംവിധാനം ചെയ്ത ചിത്രമാണ് " എ പ്രെഗ്നന്റ് വിഡോ " .
വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത " പൊമ്പളൈ ഒരുമൈ " എന്ന സിനിമ യിൽ പ്രതിനായികയായി അഭിനയിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച പ്രതിനായികയ്ക്ക് ഉള്ള പൂവച്ചൽ ഖാദർ ഫിലിം അവാർഡും ലഭിച്ചു.
എം. പത്മകുമാർ സംവിധാനം ചെയ്ത " പത്താം വളവിലും , കണ്ണൻ താമരകുളം സംവിധാനം ചെയ്ത " വരാൽ " എന്ന സിനിമയിലും,അനു റാം സംവിധാനം ചെയ്ത "മറുവശം " എന്ന സിനിമയിലും വിനയൻ സംവിധാനം ചെയ്ത " പത്തൊൻപതാം നൂറ്റാണ്ടിലും " വി. കെ.പ്രകാശ് സംവിധാനം ചെയ്ത " ലൈവ് " എന്ന സിനിമയിലും അഭിനയിച്ചു.
ബാലു നാരായണൻ മലയാളം, കന്നഡ എന്നി ഭാഷകളിൽ സംവിധാനം ചെയ്ത " ഷീല " എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. " കുടുക്ക " എന്ന ഷോർട്ട് ഫിലിമും, " അമ്മേ വിമലേ " എന്ന് തുടങ്ങുന്ന ആൽബം സോങ്ങും സംവിധാനം ചെയ്തു.
Houdini - പ്രജേഷ്സെൻ ജി. സംവിധാനം ചെയ്ത ആസിഫ് അലി നായകനായ സിനിമയിലും ,വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത "ആൻറ്റപ്പന്റെ അത്ഭുത പ്രവർത്തികൾ " എന്ന സിനിമയിലും അഭിനയിച്ചു. ഈ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു.
നൗഫാസ് നാസർ സംവിധാനം ചെയ്ത കൊമേർഷ്യൽ സിനിമയിൽ നായികയായും അഭിനയിച്ചു. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടന്നുവരുന്നു.

No comments: