ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ "ഹാഫ് "രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി



 ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ "ഹാഫ് "രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി 


അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ് നിർമ്മിക്കുന്ന " ഹാഫ് " എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. 


'ഗോളം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി കെ യും, സംവിധായകൻ സംജാദും വീണ്ടും ഒന്നിക്കുന്ന വമ്പൻ വാംപയർ ത്രില്ലർ ചിത്രമാണ് (ഹാഫ് : ദ് ക്രോണിക്കിൾസ് ഓഫ് ടൂ ഹാഫ് ബ്രെഡ് വാമ്പയർസ് ).


പ്രണയം, പരിവാർ, ഗോളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ആൻ സജീവും, സജീവ് പി കെ യും വ്യത്യസ്ത ജോണറുകളിലെ കഥകളെ അവതരിപ്പിക്കാ നുള്ള അവരുടെ പ്രതിബദ്ധത "ഹാഫ" എന്ന ചിത്രത്തിലൂടെയും തുടരുന്നു. ഗോളത്തിലൂടെ  ശക്തമായ അരങ്ങേറ്റം കുറിച്ച സംജാദ്,


വാംപയർ മിത്തോളജിയുടെ പശ്ചാത്തല ത്തിൽ റിവഞ്ച്, സർവൈവൽ , ഐഡൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിഫലിക്കാൻ പോകുന്ന സംഘർഷങ്ങളും, മിസ്റ്ററിയും , ഇപ്പോൾ പുറത്ത് വിട്ട പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നു.


അമലാ പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും ‘ഹാഫ്’ സാക്ഷ്യം വഹിക്കുന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗ്രീറ്റിങ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അബ്ബാസ് ഏറെക്കാലത്തിന് ശേഷം  മടങ്ങിയെത്തുപ്പോൾ വലിയ ആകാംക്ഷ യാണ് ജനിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾക്ക് ശ്രദ്ധേയനായ സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ (Very Tri Yulisman) ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് ഒരു ആഗോള നിലവാരം നൽകും എന്ന് ഉറപ്പിക്കാം.


ദേശീയ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള വൻ സാങ്കേതിക നിര തന്നെയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. 'ആട്ടം' സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും, ലൂസിഫർ, 2018 തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. പപ്പിനുവാണ് ഛായാഗ്രഹണം. റോഷാക്ക്, ഓസ്‌ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശംസ നേടിയ മിഥുൻ മുകുന്ദനാണ് സംഗീതം. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


രഞ്ജിത് സജീവും ഐശ്വര്യ രാജും ചിത്രത്തിലെ വാംപയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അമലാ പോൾ മറ്റൊരു വേഷത്തിലെത്തുന്നു. വിപുലമായ പാൻ-ഇന്ത്യൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും. ഓഡിയോഗ്രാഫി-വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് കുമാർ കെ ജി,അസോസിയേറ്റ് ഡയറക്ടർ-ജിബിൻ ജോയ്, മേക്കപ്പ്-നരസിംഹസ്വാമി, കോസ്റ്റ്യൂംസ്-ധന്യ ബാലകൃഷ്ണൻ,  പ്രോസ്റ്ററ്റിക്സ്-സേതു ശിവാനന്ദൻ, വിഎഫ്എക്സ്-പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ്-സിനാത് സാവിയർ,പബ്ലിസിറ്റി ഡിസൈൻ-ടിവിറ്റി,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.