നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ നാനിയുടെ ഇൻട്രോ ഗാനം



നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ നാനിയുടെ ഇൻട്രോ ഗാനം 


തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാ ക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ലെ നാനിയുടെ കഥാപാത്രത്തെ അവതരിപ്പി  ക്കുന്ന ഇൻട്രോ ഗാനം ചിത്രീകരിച്ചു. "ആയാ ഷേർ" എന്ന വരികളോടെ തുടങ്ങുന്ന ഈ മാസ്സ് ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അതീവ സ്റ്റൈലിഷ് ആയാണ് ഈ ഗാനം ചിത്രീക രിച്ചത്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ ഹൈദരാബാദിൽ  പുരോഗമിക്കുകയാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.


നൂറുകണക്കിന് നർത്തകർ അണിനിരക്കുന്ന ഒരു വമ്പൻ സെറ്റിൽ ആണ് നാനിയുടെ ഇൻട്രോ ഗാനം ചിത്രീകരിച്ചത്. നാനിയെ മാസ്സ് ആയി അവതരിപ്പിക്കുന്ന ഈ ഗാനത്തിൽ അദ്ദേഹത്തിന്റെ സ്റ്റൈലിഷ് നൃത്ത ചുവടുകളും ഒരുക്കിയിട്ടുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് അനിരുദ്ധ് രവിചന്ദർ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അടുത്തിടെ വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിനായി ഗംഭീര നൃത്ത ചുവടുകൾ ഒരുക്കിയത്. ഈ ഗാനവും ഇതിലെ നാനിയുടെ സ്വതസിദ്ധമായ നൃത്ത ശൈലിയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. 


അടുത്തിടെ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ സമ്പൂർണേഷ് ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും 'ദ പാരഡൈസ്'. 


ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിലും വമ്പൻ ശ്രദ്ധ നേടിയിരുന്നു. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി നാനിയെ അവതരിപ്പിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും. 


രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

No comments:

Powered by Blogger.