സിനിമ പ്രേക്ഷക കൂട്ടായ്മ - കൊട്ടക അവാർഡ് വിതരണം 2026 : ഫെബ്രുവരി 22ന് പത്തനംതിട്ടയിൽ .


 

സിനിമ പ്രേക്ഷക കൂട്ടായ്മ - കൊട്ടക അവാർഡ് വിതരണം 2026 : ഫെബ്രുവരി 22ന്  പത്തനംതിട്ടയിൽ .


പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13-ാം വാർഷികത്തോടനുബന്ധിച്ചുള്ള കൊട്ടക അവാർഡ് വിതരണം ഫെബ്രുവരി 22 ഞായർ ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട വൈ.എം.സി.എയിൽ നടക്കും .


നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്യും. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .




അഭിമന്യൂ ഷമ്മി തിലകൻ , ജയകുറുപ്പ് ,ബോബൻ ഗോവിന്ദൻ , റ്റ്വിങ്കിൾ ജോബി , ഖദീജ നാദിർഷാ , രാജേഷ് കുറുമാലി , ഡിനി ഡാനിയേൽ , കെ. ആർ പ്രഹ്ളാദൻ , ഡോ. മനോജ് എം. കുമാർ , അരുൺ കൃഷ്ണൻ പി., പരേതനായ സി.ജെ സാജൻ എന്നിവർക്കാണ് അവാർഡുകൾ നൽകുന്നതെന്ന് സിനിമേ പ്രേക്ഷക കൂട്ടായ്മ ജനറൽ കൺവീനർ പി. സക്കീർശാന്തി അറിയിച്ചു. 


സാമൂഹ്യ, സിനിമ , രാഷ്ട്രീയ , സാഹിത്യ , സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും .

No comments:

Powered by Blogger.