ജോർജ്ജ് ഫിലിപ്പ് അനുസ്‌മരണവും പുരസ്‌കാര വിതരണവും .
ജോർജ്ജ് ഫിലിപ്പ് അനുസ്‌മരണവും പുരസ്‌കാര വിതരണവും .
പത്തനംതിട്ട : ജില്ല സ്പോർട്സ് കൗൺസിലിൻ്റെ ആദ്യ സെക്രട്ടറിയും വോളിബോൾ നാഷണൽ റഫറിയുമായിരുന്ന ജോർജ്ജ് ഫിലിപ്പിൻ്റെ ഒന്നാം അനുസ്‌മരണ സമ്മേളനം ജോർജ്ജ് ഫിലിപ്പ് സ്പോർട്‌സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ശാന്തി റസിഡൻസിയിൽ നടന്നു.
പ്രസ്ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .
മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം മാർത്തോമ ഹയർ സെക്കൻ്ററി സ്‌കൂൾ പ്രിൻസിപ്പാൾ ജിജി മാത്യൂ സ്‌കറിയായ്ക്ക് എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം അഡ്വ. ജോൺസൺ വിളവിനാൽ വിതരണം ചെയ്തു .
ജോർജ്ജ് ഫിലിപ്പ് സ്പോർട്‌സ് ഫൗണ്ടേഷൻ ചെയർപേഴ്സൺ കരുണാകരൻ കടമ്മനിട്ട അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ , ബാബു വടക്കേൽ , പ്രൊഫ.ടി. കെ. ജി നായർ , സുനു എലിസബേത്ത് കുര്യൻ, എം.വി സഞ്ജു, എ.ഗോകുലേന്ദ്രൻ , ടി.എൻ. സോമരാജൻ , അഷറഫ് കെ , ജോർജ്ജ് ബിനുരാജ് ,കെ.സി. വർഗ്ഗീസ് , രജീല ആർ. രാജം, പി.വി ഹരിഹരൻ , അഡ്വ. പി.സി ഹരി സജു ജോർജ്ജ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു .
പോൾ മാത്യൂ ,കുര്യൻ ടി. മാത്യൂ, റീന സാറ എബ്രഹാം , സുനു മാത്യൂ , ജയകുമാർ , ഫിലിപ്പ് ജോർജ്ജ് , ക്രിസ്റ്റി ജോർജ്ജ് മാത്യൂ തുടങ്ങിയവർ അനുസ്‌മരണ സമ്മേളന ത്തിൽ പങ്കെടുത്തു .










No comments: