ഏറ്റവും മികച്ച ഡാർക്ക് കോമഡി എൻ്റെർടെയ്റുമായി കൃഷ്‌ണദാസ് മുരളിയുടെ " ഭരതനാട്യം 2 മോഹിനിയാട്ടം " .


 


Movie :

Bharathanatyam 2 Mohiniyattam.


Director: 

Krishnadas Murali 


Genre :  

Family Comedy Thriller.


Platform :  

Theatre .


Language : 

Malayalam 


Duration. : 

2 Hours 25 Minutes


Direction                     : 4 / 5

Performance              : 4 / 5

Cinematography        : 4 / 5

Script                           : 4 / 5

Editing                         : 4 / 5

Music & BGM.             : 4 / 5 


Rating.                        : 24 /30.


✍️

Saleem P. Chacko.

CpK DesK


കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ " ഭരതനാട്യം 2 മോഹിനിയാട്ടം" തിയേറ്ററുകളിൽ എത്തി .


സൈജു കുറുപ്പ് ( ശശിധരൻ നായർ ) , സൂരാജ് വെഞ്ഞാറംമൂട് ( ഗോവിന്ദരാജ ) , ബേബി ജീൻ ( സുഭാഷ് ) ,  കലാരഞ്ജിനി ( ഭരതൻനായരുടെ ഭാര്യ )വിനയ് ഫോർട്ട് ( സർക്കിൾ ഇൻസ്പെക്ടർ പാർത്ഥൻ ) , നിസാർ സെട്ട് ( ബേബി ) , സന്തോഷ് കെ. നായർ ( രഘുനന്ദൻ ) , ദിവ്യ എം നായർ ( ശാന്തി ) , നന്ദു പൊതുവാൾ ( അശോകൻ ) , ശ്രുതി സുരേഷ് ( ശ്രീലത ) , സ്വാതിദാസ് പ്രഭു ( ഗോപൻ) , അഭിറാം രാധാകൃഷ്ണൻ ( സുഭാഷ് ) ,ജഗദീഷ് (ഇറച്ചി വെട്ടുകാരൻ ഈപ്പൻ ) , ബാലചന്ദ്രൻ ചുള്ളിക്കാട് (അമ്പലം കമ്മറ്റി ഭാരവാഹി ) തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇവരോടാപ്പം വിജയ് ബാബു അതിഥി താരമാണ് .


ആദ്യഭാഗം എവിടെ അവസാനിച്ചോ അവിടെ നിന്നാണ് രണ്ടാം ഭാഗത്തിന്റെ കഥ ആരംഭി ക്കുന്നത്. പരേതനായ ഭരതൻനായരുടെ ( സായ്കുമാർ) രണ്ടാം ഭാര്യയെയും മകനെയും താമസിപ്പിക്കാൻ ശ്രീകണ്ഠപുരത്തേക്ക് കുടുംബം എത്തുന്നു . ഭരതൻനായരുടെ ഭൂതകാലത്തിലെ പ്രശ്‌നം വീണ്ടും ഉയർന്ന് വരികയും അത് അപ്രതിക്ഷമായ കുറ്റ കൃതത്തിലേക്ക് നയിക്കുകയും ചെയുന്നു . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


സൈജുകുറുപ്പ്എന്റർടെയ്ൻമെന്റ്സിസിൻ്റെയും  തോമസ് തിരുവല്ല ഫിലിംസിൻ്റെയും ബാനറുകളിൽ ലിനി മറിയം ഡേവിഡ് , അനുപമ ബി. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ഛായാഗ്രഹണം ബബുലു അജുവും, കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ എം,എഡിറ്റിംഗ്-ഷഫീഖ് വി ബി,ഗാനരചന-മുത്തു, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,കല-ദിൽജിത് എം ദാസ്,മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ് രാജൻ,പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ,സൗണ്ട് മിക്സിംഗ്-വിപിൻ നായർ,മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, ഡിഐകളർ പ്ലാനെറ്റ്സ്റ്റുഡിയോസ്,പ്രൊഡക്ഷൻ മാനേജർ-ജോബി,വിവേക്,പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്,മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


സൈജു കുറുപ്പിൻ്റെ 150-ാം ചിത്രമാണിത് . ഒന്നാം ഭാഗം ഫീൽ ഗുഡ് കോമഡി ഡ്രാമ ആയിരുന്നുവെങ്കിൽ രണ്ടാം ഭാഗം ഡാർക് ഹ്യൂമറും ക്രൈമും ചേർന്നുള്ള എൻ്റെർ ടെയ്നാണ് .ഏറ്റവും മികച്ച ഡാർക്ക് കോമഡി എന്റർടെയ്നറുകളിൽ ഒന്നാണ് ഈ സിനിമ. ഒരു പക്കാ തിയറ്റർ എന്റർടൈന്റ്‌മെൻ്റായി തന്നെയാണ് ഈ സിനിമ ഒരുക്കിയിരിക്കു ന്നത്.ഇലക്ട്രോണികിളിയുടെ  പശ്ചാത്തല സംഗീതം വേറിട്ട രീതിയിലാണ് . സൈജു കുറുപ്പിൻ്റെ അഭിനയ മികവ് എടുത്ത് പറയാം. 


" ദൃശ്യം " സിനിമയുടെ പ്രമേയം സ്പൂഫ് സ്വഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരി ക്കുന്നത് .ക്ഷേത്രവും വിശ്വാസവും ആചാര ങ്ങളും സിനിമയുടെ പശ്ചാത്തലത്തിൽ ഉണ്ട്. വിശ്വാസത്തെ മുൻനിർത്തി നടത്തുന്ന മുത ലെടുപ്പുകളെ കോമഡിയിൽ അവതരിപ്പിച്ചി രിക്കുന്നു .ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സിനിമയാണ് " മോഹിനിയാട്ടം " .കുടുംബപ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിയും .

No comments:

Powered by Blogger.