സിനിമ പ്രേക്ഷക കൂട്ടായ്മ : കൊട്ടക അവാർഡ് 2026- രാജേഷ് കുറുമാലി (തിരക്കഥാകൃത്ത് - മലവാഴി )



സിനിമ പ്രേക്ഷക കൂട്ടായ്മ : കൊട്ടക അവാർഡ് 2026- രാജേഷ് കുറുമാലി    (തിരക്കഥാകൃത്ത് - മലവാഴി )


തിരക്കഥാകൃത്ത്. നടൻ പത്രപ്രവർത്തകൻ, ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 


സ്കൂൾ പഠനകാലത്തുതന്നെ നാടകങ്ങൾ എഴുതി അഭിനയിച്ചു തുടങ്ങിയ രാജേഷ് കുറുമാലി തൻ്റെ പതിനെട്ടാമത്തെ വയസിൽ രാഷ്ട്ര ദീപിക ആഴ്ചപതിപ്പിൽ തുടർ നോവൽ എഴുതി കൊണ്ട് ജനപ്രിയ സാഹിത്യ ത്തിലേക്ക് പ്രവേശിച്ചു.


തുടർന്ന് പ്രാദേശിക ജില്ല ചാനലുകളിൽ അവതാരകനായും ന്യൂസ് എഡിറ്ററായും പ്രവർത്തനം ആരംഭിച്ചു. ജയ്ഹിന്ദ്, ജീവൻ, കൈരളി, വി തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായിരുന്നു. സൂര്യ ടി.വി യിലെ "കോളിങ്ങ് ബെൽ " കൈരളിയിലെ "സർക്കാർ മാംഗല്യം മീഡിയവണ്ണിലെ " കുന്നംകുളത്തങ്ങാടി " തുടങ്ങിയ സിറ്റ് കോമുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി. 


മില്യൺ ആളുകൾ കണ്ട "ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ലേ കരളെ......" എന്ന സൂപ്പർ ഹിറ്റ് വീഡിയൊ ആൽബത്തിലലടക്കം നിരവധി ആൽബങ്ങളിൽ നായക വേഷം. 2012 ൽ പുറത്തിറങ്ങിയ " ധന്യം" എന്ന മലയാള സിനിമയിൽ ഉപനായകനായി ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് "മൃദുഭാവെ ദൃഡ കൃത്യേ " എന്ന ചിത്രത്തിലൂടെ എഴുത്തുകാരനും നടനുമായി ശ്രദ്ധ നേടി. 


തുടർന്ന് എഴുതിയ മലവാഴി എന്ന ചിത്രത്തിന് 32 ലേറെ ദേശീയ അന്തർദേശീയ പുരസ്ക്കാ രങ്ങൾ നേടാനായി. അതിൽ ഭൂട്ടാൻ ഇൻ്റർ നാഷണൻ ഫിലിം ഫെസ്റ്റിവലിലും രാജസ്ഥാനി ലെ ചമ്പൽ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവ 'ലിലും മികച്ച രചനയ്ക്കുള്ള പുരസ്ക്കാരവും രാജേഷ് കുറുമാലിക്കായിരുന്നു. മംഗളം ദിന പത്രത്തിൻ്റെ റിപ്പോർട്ടർ ആയി ജോലി ചെയ്തു വരുന്ന രാജേഷ് കുറുമാലി ഇപ്പോൾ തിരക്കഥ രചനരംഗത്ത് സജീവമാണ് .

No comments:

Powered by Blogger.