സിനിമ പ്രേക്ഷക കൂട്ടായ്മ : കൊട്ടക 2026 അവാർഡ് : മികച്ച നടി ജയകുറുപ്പ് .
സിനിമ പ്രേക്ഷക കൂട്ടായ്മ : കൊട്ടക 2026 അവാർഡ് : മികച്ച നടി ജയകുറുപ്പ് .
🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥
മലയാള സിനിമയിൽ വേറിട്ട അഭിനയ ശൈലിയുമായി പ്രശസ്ത നടി ജയകുറുപ്പ് .
23 വർഷമായി ജയാകുറുപ്പും ഭർത്താവ് നാരായണകുറുപ്പും നാടകവേദികളിൽ സജീവമാണ് . തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുബോ ഴാണ് ആദ്യമായി ബാലെയിൽ അഭിനയി ക്കുന്നത്. കോട്ടയം അക്ഷയയുടെയും , ചേർത്തല സാഗരികയുടെയും നാടക ങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .
ലിജോ ജോസ് പെല്ലിശേരിയുടെ " ജെല്ലിക്കെട്ടിലെ " വേഷത്തോടെ സിനിമയിൽ തുടക്കമായി. സാജൻ ബേക്കറി സിൻസ് 1962 , പാൽത്തു ജാൻവർ , ആയൽവാസി , ഉളൈഴുക്ക് , കൊണ്ടൽ ,സൂക്ഷ്മദർശിനി , മലയൻകുഞ്ഞ് ,ക്രിസ്റ്റി ,ഓഫീസർ ഓൺ ഡ്യൂട്ടി , പൊൻമാൻ , രാജകന്യക , ഹൃദയപൂർവ്വം , സർവ്വംമായ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
പ്രണവ് മോഹൻലാൽ നായകനായ " ഡീയസ് ഈറെ " യിലെ എൽസമ്മ എന്ന കഥാപാത്ര ത്തിലെ അഭിനയ മികവിനാണ് സിനിമ പ്രേക്ഷക കൂട്ടായമയുടെ " കൊട്ടക 2026 " അവാർഡിന് ജയാകുറുപ്പിനെ അർഹ യാക്കിയത് . ഈ സിനിമയിൽ ജയാകുറുപ്പ് പ്രതിനായിക റോളിൽ ആയിരുന്നു അഭിനയിച്ചത് .
" മെറിബോയ്സ് " എന്ന സിനിമയിൽ അഭിനയിച്ച് കഴിഞ്ഞു . വിസ്മയ മോഹൻലാലിൻ്റെ ആദ്യചിത്രമായ " തുടക്കം " സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നു.
🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

No comments: