ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ.



ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ.


വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം പ്രേക്ഷകർ നെഞ്ചോടു ചേർത്ത ജോർജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം - 3യുടെ പുതിയ പോസ്റ്റർ എത്തി.


ജീത്തു ജോസഫി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.


ആഗോള തലത്തിൽത്തന്നെ ശ്രദ്ധയാകർഷി ച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം-3. ജോർജുകുട്ടിയേയും കുടുംബത്തേയും വരവേൽക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


വാഴൂർ ജോസ്.

No comments:

Powered by Blogger.