"വവ്വാൽ" പ്രണയദിന പോസ്റ്റർ പുറത്തിറങ്ങി.
"വവ്വാൽ" പ്രണയദിന പോസ്റ്റർ പുറത്തിറങ്ങി.
വവ്വാലുകളുടെ പ്രണയം ഇങ്ങിനെയാണ്. സത്യസന്ധമായ,ഒരു തരി പോലും ഔപചാരികതയില്ലാത്ത,നിറഞ്ഞ മനസ്സിൽ നിന്നും മനസ്സിലൂടെ സഞ്ചരിക്കുന്ന തികച്ചും പരസ്പര മര്യാദയുള്ള പ്രണയം. ഈ പ്രണയ ദിനത്തിൽ മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന വർക്കായി,വികാര ഭരിതമായി പ്രണയത്തെ കാണുന്നവർക്കായി ഈ പ്രണയ ദിന പോസ്റ്റർ സമർപ്പിക്കുന്നൂ എന്ന തലക്കെട്ടോടെയാണ് വവ്വാൽ കൂട്ടം ഈ പ്രണയദിനത്തെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്
വാലന്റൈൻസ് ഡേ ദിനത്തിൽ വവ്വാൽ ഒരുകോയ ഈ പ്രണയ സമ്മാനം. ശരിക്കും ഒരു നൊസ്റ്റാൾജിയക്കുള്ള വകുപ്പുണ്ട്. അടുത്ത് നിന്നൊരു ഫോട്ടോ എടുക്കാൻ നാണിച്ചു നിന്ന് പോസ്സ് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നൂ നമുക്ക്. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് വരെ അതെല്ലാവരും ആസ്സ്വദിച്ചിരുന്നൂ, എന്നും പറയാം. അതൊരനുഭൂതിയായി ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുന്ന ആളുകളുണ്ട്, ഇടക്കാല ത്തു അതെല്ലാം നമുക്ക് നഷ്ടമായി പോയി രുന്നൂ, എങ്കിലും. ഇന്നത്തെ പഠനങ്ങൾ പറയുന്നത് ജെൻസി കിഡ്സ് ആ ഫീലിംഗ്സു കൾ ആസ്വദിക്കാൻ താല്പര്യപ്പെടുന്നൂ കാരണം അവർ കുറച്ചു കൂടി ഇമോഷണൽ ആണ് എല്ലാ കാര്യത്തിലും എന്നാണ്. വവ്വാൽ സിനിമ ഇന്നത്തെ യുഗത്തിൽ പറയുന്നതാ ണെങ്കിലും ഒത്തിരിയധികം വൈകാരികമായ, ഗൃഹാദുരത്ത്വം പകരുന്ന നീമിഷങ്ങൾ സമ്മാനിക്കും എന്നും സംവിധായകൻ വ്യക്തമാക്കുന്നൂ.
നിഗൂഢത നിറഞ്ഞ ത്രില്ലെർ രംഗങ്ങളിലൂടെ കടന്നു പോകുന്ന വവ്വാൽ സിനിമയിൽ കവിതാത്മകമായ ഒരു പ്രണയകഥയും ചേർത്തിരിക്കുന്നൂ എന്നത് ആവേശകരം. ഈ പ്രണയദിനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്ററിൽ നിന്നും... ചിന്തിക്കുന്നവർക്ക് വായിച്ചെടുക്കാൻ ഒത്തിരി ഉൾകാമ്പുകൾ സമ്മാനിച്ചിട്ടുണ്ട്. ഇത് വെറും ഒരു പോസ്റ്റല്ല എന്നും ആഴത്തിൽ ചിന്തിക്കുവാനുള്ള എന്തൊക്കെയോ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നും മനസ്സിലാക്കുന്നൂ. എന്തായാലും വവ്വാലിന്റെ പ്രണയ സമ്മാനം കൗതുകകരം.
ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രമായ വവ്വാൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമി ക്കുന്നു. 2026 ൽ തന്നെ വേനൽക്കാല ചിത്രമായി തീയേറ്ററുകളിൽ എത്തുമെന്ന് അണിയറക്കാർ പറയുന്നൂ.
മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത്.

No comments: