ആയിശ weds ഷമീർ ജൂലൈ ഒൻപതിന് ഓടിടി റിലീസ്.


വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9ന് ഒടിടി റിലീസ് ചെയ്യും.  

ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ് , സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്.

നാട്ടിൻപുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് " ആയിശ വെഡ്സ് ഷമീർ" എന്ന ചിത്രം പറയുന്നത്. വളരെ യാദൃശ്ചികമായാണ് ഷമീർ ,ഷഹലയെ കണ്ടുമുട്ടുന്നതും അടുക്കുന്നതും. ഷമീറിന്റെ പ്രണയം ആത്മാർത്ഥമായിട്ടായിരുന്നങ്കിൽ ഷഹലയ്ക്ക് അതൊരു നേരമ്പോക്കായിരുന്നു. താമസിയാതെ തന്നെ ഷഹല , സമ്പന്നനായ ഒരാളെ വിവാഹം കഴിച്ച് പോയതോടെ ഷമീർ ആകെ തളർന്നുപോയി. ആ അവസ്ഥയിലാണ് സ്വന്തം പെങ്ങൾ വഴി ആയിശയുടെ ആലോചന ഷമീറിലെത്തുന്നത്. മനസ്സില്ലാമനസ്സോടെയാണങ്കിലും ഷമീർ ആയിശയെ വിവാഹം കഴിക്കുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്വേഗങ്ങളായ മുഹൂർത്തങ്ങൾ പ്രേക്ഷകക്കാഴ്ചകളെ മറ്റൊരു തലത്തിലെത്തിക്കുന്നു.

മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ , ശിവജി ഗുരുവായൂർ , വിനോദ് കെടാമംഗലം എന്നിവരോടൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് സാക്കിർ അലി ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

ബാനർ - വാമ എന്റർടെയ്ൻമെന്റ്സ്, നിർമ്മാണം -സാക്കിർ അലി, രചന, സംവിധാനം - സിക്കന്ദർ ദുൽക്കർനൈൻ, ഛായാഗ്രഹണം - ലിപിൻ നാരായണൻ , എഡിറ്റിംഗ് - ഹബീബി , ഗാനരചന , സംഗീതം - ജയനീഷ് ഒമാനൂർ , നിഷാദ്ഷാ, റൂബിനാദ്, ആലാപനം - ജി വേണുഗോപാൽ, സുജാത , നജീം അർഷാദ്, സിയാ ഉൾ ഹഖ്, പ്രൊഡക്ഷൻ കൺട്രോളർ - ഷംസുദ്ദീൻ പാപ്പിനിശ്ശേരി, ചമയം - ജയരാജ്, സഹസംവിധാനം - ഷാൽവിൻ സോമസുന്ദരൻ, പശ്ചാത്തലസംഗീതം - റൂബിനാദ്, സലാം വീരോളി , ഒടിടി ഡിസ്ട്രിബ്യൂഷൻ-ഹൈഹോപ്സ് ഫിലിം ഫാക്ടറി.

പി ആർ ഓ .
അജയ് തുണ്ടത്തിൽ .
 
 

No comments:

Powered by Blogger.