ജീത്തു ജോസഫിൻ്റെ ഇമോഷണൽ ഡ്രാമയാണ് " വലതുവശത്തെ കള്ളൻ " . ബിജു മേനോൻ , ജോജു ജോർജ്ജ് എന്നിവരുടെ വേറിട്ട അഭിനയം .
Movie :
Valathu Vashathe Kallan.
Director:
Jeethu Joseph.
Genre :
Crime Drama .
Platform :
Theatre .
Language :
Malayalam
Duration. :
137 Minutes 48 Seconds.
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 3.5 / 5
Editing : 3.5 / 5
Music & BGM : 4 / 5
Rating : : 23 /30.
✍️
Saleem P. Chacko.
CpK DesK.
ജീത്തു ജോസഫ് സംവിധാനം ചെയ്ത " വലതുവശത്തെ കള്ളൻ "തിയേറ്ററുകളിൽ എത്തി.
" നീതിപാലകനും നീതി തേടുന്നവനും നേർക്കുനേർ "
ബിജു മേനോനും, ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണിത്. പൂർണ്ണ മായും ഇമോഷണൽ ഡ്രാമയായി അവതരി പ്പിച്ചിരിക്കുന്ന ഈ ചിത്രം പ്രേഷകരെ ഉദ്വേഗ ത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കുന്നു. തനതായ അഭിനയശൈലിയിലൂടെ പ്രേഷക മനസ്സിൽ ശക്തമായ സ്വാധീന മുണ്ടാക്കിയ നടന്മാരാണിവർ. രണ്ടു പേർക്കും അഭിനയ ത്തിൻ്റെ മാറ്റുരക്കാൻ ലഭിച്ചിരിക്കുന്ന അവസരം രണ്ട് പേരും നന്നായി ഉപയോഗ പ്പെടുത്തി .
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ്സുമായി സഹ കരിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം .സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ബിജു മേനോൻ ( സി.ഐ ആൻ്റണി സേവ്യർ ) ,ജോജു ജോർജ്ജ് ( സാമുവൽ ജോസഫ് ) , ലെന ( തേരേസ സാമുവൽ ) , കെ. ആർ. ഗോകുൽ ( ഫിലിപ്പ് ആൻ്റണി ) , വൈഷ്ണവി രാജ് ( എരിനാ സാമുവേൽ ) , നിരഞ്ജന അനൂപ് ( വീണ ), ഇർഷാദ് അലി ( ഹെഡ് കോൺസ്റ്റബിൾ ജോണി വിൻസെൻ്റ്), റിനോഷ് ( രാജീവ് ) , ലിയോണ ലിഷോയ് ( എ.എസ്.ഐ വിദ്യാ ശേഖർ ) , റിനോഷ് ജോർജ്ജ് ( രാജീവ് ) , ഷാജു ശ്രീധർ ( ഡി.വൈ.എസ്. പി ഫിറോസ് ),സംവിധായകൻ ശ്യാമപ്രസാദ് ( ഡോക്ടർ ) ,മനോജ് കെ. യു. ( എസ്. പി )എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം വിഷ്ണു ശ്യാം , ഛായാഗ്രഹണം സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ്- വിനായക് ,കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈ ൻ ലിൻഡ ജീത്തു തുടങ്ങിയവരാണ് മറ്റ് അണിയറശിൽപ്പികൾ.ഗുഡ് വിൽ എൻ്റെർടൈൻമെൻ്റാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .
" സാറെ എവിഡൻസ് വേണം...അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ?"
" ആൻ്റണീ...നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്..."
" രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി. "
ഈ സംഭാഷങ്ങൾ ഏറെ പ്രിയപ്പെട്ടതാണ് .
മനുഷ്യമനസ്സിന്റെ സങ്കുചിതമായ ആത്മ സംഘർഷങ്ങളിലേക്കും മനസാക്ഷിയുടെ നീതിപീഠത്തിലേക്കും നടത്തുന്ന യാത്രയാണ് സിനിമ .
തുടക്കം മുതൽ ഉദ്വേഗം നിലനിർത്തി കൊണ്ടാണ് ഈ ചിത്രത്തെ ജീത്തു ജോസഫ് അവതരിപ്പിച്ചിരിക്കുന്നത്. ജീത്തു ജോസഫി ൻ്റെ ഇമോഷണൽ ഡ്രാമയാണ് " വലതു വശത്തെ കള്ളൻ " . ബിജു മേനോൻ , ജോജു ജോർജ്ജ് എന്നിവരുടെ വേറിട്ട അഭിനയം എടുത്ത് പറയാം . ലെനാ , ഇർഷാദ് അലി , ലിയോണ ഷിനോയ് ,സംവിധായകൻ ശ്യാമപ്രസാദ് എന്നിവരും നല്ല അഭിനയമാണ് കാഴ്ചവെച്ചത് . കുടുംബപശ്ചാത്തലത്തി ലുള്ള സിനിമയാണിത് .

No comments: