അമ്പിളി സംവിധാനം ചെയ്യുന്ന " സ്വാമിയും വർക്കിയും " എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
അമ്പിളി സംവിധാനം ചെയ്യുന്ന " സ്വാമിയും വർക്കിയും " എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
മുനൂറ്റി അമ്പതോളം വർഷത്തെ പഴക്കമുള്ള തും നാല്പതോളം മുറികളുള്ളതുമായ വടക്കേക്കര തറവാട്ടിൽ താമസിക്കുന്ന സ്വാമിനാഥൻ മാസ്റ്ററുടേയും വർക്കിയുടേയും കഥയാണിത്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ സ്വാമിനാഥൻ മാസ്റ്ററുടെ മകൾ ജയമോളുടേയും, ഭർത്താവായ റോയ്ച്ചൻ്റെയും, അമേരിക്കയിൽ ജനിക്കുകയും വളരുകയും ചെയ്തിട്ടും ശുദ്ധിയോടെ മലയാളം പറയാൻ കഴിയുന്ന കുട്ടികളായ റോസിന്റെയും സഹോദരി യുടേയും , കലകളെ സ്നേഹിക്കുന്ന, തലമുറകൾക്ക് വേണ്ടി അവകൾ ശേഖരിച്ച് വയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ശ്രീലക്ഷ്മി യുടേയും ഗോപന്റെയും കഥയാണിത് .
മോഹ വിലകൊടുത്ത് പഴയ തറവാടുകളും ഭൂമിയും വാങ്ങിച്ചെടുത്ത് അവിടെ ഫ്ലാറ്റുകളും മറ്റ് നിർമ്മാണ പ്രവർത്തികളും നടത്തി വൻലാഭം കൊയ്തെടുക്കുന്ന ഭൂമി മാഫിയ കളേയും, ദല്ലാളന്മാരേയും , ലഹരിക്ക് അടിമകളായി മറ്റുള്ളവർക്ക് ശല്യമായി മാറുന്ന യുവാക്കളേയും ഈ കഥയിൽ കണ്ടുമുട്ടാനാകും.അമ്പലം കൊള്ളയടിക്കാൻ ശ്രമിക്കുന്ന താണിശ്ശേരിപ്രഭാകരൻ മാരുടേ യും, അതിനെ എതിർത്ത് തോൽപ്പിക്കുന്ന മാധവേട്ടൻമാരുടേയും കൂടി കഥയാണിത്. നമ്മുടെ സമൂഹത്തിൻ്റെ ഇന്നിൻ്റെ യഥാർത്ഥ കഥ.
സംഗീതം മോഹൻ സിത്താര .വരികൾ റഫീഖ് അഹമ്മദ്, ബാദുഷ കേച്ചേരി, ശ്രീമൂലനഗരം പൊന്നൻ ,കുഴൽമന്ദം രാമകൃഷ്ണൻ. ആലാപനം -നടൻ അശോകൻ, അപർണ ബാലമുരളി, അഫ്സൽ ,നിത്യ മാമൻ, ഇന്ദുലേഖ വാര്യർ ,ശ്രീദേവി തിരുവിഴ . വസ്ത്രാലങ്കാരം - ശങ്കരി .ചമയം - പി.വി. ശങ്കർ. ശബ്ദമിശ്രണം - കൃഷ്ണനുണ്ണി. ചിത്രസംയോജനം - ബി. ലെനിൻ. ഛായഗ്രഹണം - പുഷ്പൻ ദിവാകരൻ. നിർമ്മാണം - ശിവദാസൻ വടക്കേപുരക്കൽ . കല,രചന, സംവിധാനം - അമ്പിളി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ ,

No comments: