അജാസ് നായകനാകുന്ന " കാലം പറഞ്ഞ കഥ " യുടെ ട്രെയിലർ സംവിധായകൻ വൈശാഖ് പുറത്തിറക്കി .









 

അജാസ് നായകനാകുന്ന " കാലം പറഞ്ഞ കഥ " യുടെ ട്രെയിലർ സംവിധായകൻ വൈശാഖ് facebookപേജിലൂടെ പുറത്തിറക്കി .

Kaalam Paranja Kadha trailer is here.


Heartfelt wishes to Ajaz for the journey ahead.All the very best to the whole cast and Crew.


https://youtu.be/Hox9qawUA-g


" കാലം പറഞ്ഞ കഥ "  ഫെബ്രുവരി ആറിന് റിലീസ് ചെയ്യും .


കൊലപാതകങ്ങളും പീഡനങ്ങളും തുടർക്കഥയാവുന്ന കൊച്ചു കേരളത്തിൽ മറന്നുപോകുന്ന ചില കുടുംബ ബന്ധങ്ങളുടെ കഥ പറയുകയാണ് കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്...കൈനിറയെ പണം വരുമ്പോൾ ആഡംബര ജീവിതത്തിൽ മതിമറന്ന് ജീവി ക്കുന്ന ചില കുടുംബബന്ധങ്ങൾ പണമില്ലാ ത്തതിന്റെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ പ്രതാപം നഷ്ടപ്പെടാതെ ജീവിക്കാൻ മുഖംമൂടി ധരിക്കുന്ന ചില ജന്മങ്ങൾ.. ആത്മാഭിമാനമാണ് ഇവരുടെ ഏറ്റവും വലിയ സമ്പത്ത്...


കുടുംബത്തിൻറെ ആത്മാഭിമാനം കാത്തു സൂക്ഷിക്കാൻ വിദേശത്ത് കടമെടുത്ത് ജീവിക്കുന്ന ഒരു പിതാവിന്റെയും ഭാര്യ യുടെയും മക്കളുടെയും കഥയാണ് കാലം പറഞ്ഞ കഥ...ഒടുവിൽ ദുരന്തം ആകുമ്പോൾ നാടിനെ ഞെട്ടിച്ച 6 കൊലപാതക  കഥയായി മാറുന്നു ..


 "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്... "

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാലകാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്... റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വർഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നതും കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നതും.. 


നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് ഇങ്ങനെയൊരു കഥയ്ക്ക് രൂപം നൽകാൻ കാരണമായത് ഏതു കുടുംബത്തിനും സംഭവിക്കാവുന്ന ഈ കഥയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടും എന്ന പ്രതീക്ഷയോടെ കരുനാഗപ്പള്ളി നാടകശാല കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്..ടെലിവിഷൻ മേഖലയി ലൂടെയും ഒ.എൻ.വി കുറുപ്പിൻ്റെ കുഞ്ഞേട ത്തി ചിലപ്പോൾ പെൺകുട്ടി എന്ന മലയാള സിനിമയുടെയും   സംവിധായകനായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്

 "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്"

വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട, സ്വാമി അശ്വതി തിരുനാൾ,  ശ്രീകുമാർ ഇടപ്പോൺ എന്നിവർ എഴുതിയ വരികൾക്ക് എസ് പി വെങ്കിടേഷ് മകൻ എസ് പി ഗോപാൽ വെങ്കിടേഷ്  അജയ് രവി എന്നിവർ ചേർന്നു സംഗീതം നൽകി .

ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ വിധികർത്താവ് സിത്താര കൃഷ്ണകുമാറും, സൂര്യനാരായണനും , ദീപു എം,  അരിസ്റ്റോ സുരേഷ്, എസ്പി വെങ്കിടേഷ് ചെറുമകൻ VG ഹരികൃഷ്ണൻ, ചെറുമകൻ  പിന്നണി ഗായകനായ സീറോ ബാബുവിന്റെ മകൻ  കെ.ബി സുൽഫി ബാബു ,  പാടുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.. 


വിനോദ് . ജി.  മധു ഛായാഗ്രഹണവും,  സ്പോട്ട് എഡിറ്റ് വിഷ്ണു ഗോപിനാഥ്, എഡിറ്റിംഗ് കണ്ണൻ , ഫൈനൽ എഡിറ്റിംഗ് ജോജി, സ്പെഷ്യൽ എഫക്ട് ഷിബു, സൗണ്ട് മിക്സിങ് ആനന്ദ് ബാബു, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്ത സംവിധാനം കിരൺ മാസ്റ്റർ , ജിതിൻ വെള്ളിമന,പ്രകാശ് ചുനക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാനവാസ് കമ്പികീഴിൽ , അസോസിയേറ്റ് ഡയറക്ടേഴ്സ്. സതീഷ് കലാഭവൻ, മെഹർ ഖാൻ ചേന്നല്ലൂർ , ചമയം ദിലീപ് പന്മന, നിശ്ചലച്ഛയാഗ്രഹണം അബാ മോഹൻ, ഷാൽ വിസ്മയ, കലാ സംവിധാനം ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമർ റജുലാൽ, മോഹനൻ അടൂർ. പി.ആർ.ഒ: അയ്മനം സാജൻ, 


പുലിമുരുകനിലെ കുട്ടിപ്പുലി മുരുകൻ അജാസ് നായകൻ ആകുന്നു.. ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങി ഒട്ടേറെ പരമ്പരകളിൽ  ബാലതാരം ആയിട്ട് വന്ന  ഡോ.സാന്ദ്ര നായികയാകുന്നു.. 


ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, അനീഷ് രവി,  ജയലാൽ, കോബ്ര രാജേഷ്,  അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രൻ,  കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ഭാവന രാഹുൽ, രശ്മി അനിൽ , അബ്ബാ മോഹൻ,  കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ജിതിൻ ശ്യാം കൃഷ്ണ, പോണാൽ നന്ദകുമാർ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരി ക കലാകാരും കൊല്ലം ജില്ലയിലുള്ള രാഷ്ട്രീയ മത നേതാക്കന്മാരും അണിനിരക്കും...


പി.ആർ.ഒ: അയ്മനം സാജൻ, 

ഷെജിൻ ആലപ്പുഴ 


No comments:

Powered by Blogger.