സംസ്ഥാന ചലച്ചിത്ര അവാർഡ് സിനിമ വിഭാഗം ജൂറി ചെയർമാൻ കുമാർ സാഹ്നി.2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി രൂപീകരിച്ച് ഉത്തരവിറങ്ങി.  പ്രശസ്ത ചലച്ചിത്രകാരൻ കുമാർ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയർമാൻ.  രചനാവിഭാഗം ജൂറി ചെയർമാൻ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പി കെ പോക്കറാണ്.

ഷെറി ഗോവിന്ദൻ, ജോർജ് ജോസഫ് (ജോർജ് കിത്തു), കെ.ജി. ജയൻ, മോഹൻദാസ്, വിജയകൃഷ്ണൻ, ബിജു സുകുമാരൻ, പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്), നവ്യ നായർ എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങൾ. ഡോ. ജിനേഷ് കുമാർ എരമോം, സരിത വർമ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങൾ. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പർ സെക്രട്ടറിയാണ്.


സലിം പി. ചാക്കോ.

No comments:

Powered by Blogger.