" ജൂൺ " ലളിതം - മനോഹരം. രജീഷ വിജയന്റെ അഭിനയം ശ്രദ്ധേയം.

രജീഷ വിജയനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ  അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജൂൺ " . ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണിത്. 

ജോജു ജോർജ്ജ് , അശ്വതി മേനോൻ , അർജുൻ ഹരിശ്രീ അശോകൻ ,    സർജനോ ഖാലിദ്, അജു വർഗീസ് എന്നിവരും, സണ്ണി വെയ്ൻ അതിഥി താരമായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ജൂൺ എന്ന പെൺകുട്ടിയായി രജീഷ വിജയൻ അഭിനയിക്കുന്നു ആറ് ഗെറ്റപ്പുകളിലാണ് രജീഷ  ജൂണിൽ  പ്രത്യക്ഷപ്പെടുന്നത്. പെൺകുട്ടിയുടെ കൗമാരം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്.  17 മുതൽ 25 വരെയുള്ള പ്രായമാണ്  രജീഷ അഭിനയിക്കുന്നത്. 

തിരക്കഥ ലിബിൻ വർഗ്ഗിസും, അഹമ്മദ് കബീറും ,ജീവൻ ബേബി മാത്യൂവും , ഛായാഗൃഹണം ജിതിൻ സാന്റിസ്ലാസും , എഡിറ്റിംഗ് ലിജോ പോളും, സംഗീതം ഇഫ്ത്രിയും, ഗാനരചന വിനായക് ശശികുമാറും ,അനു എലിസബത്ത് ജോസും , മനു മഞ്ജിത്തും ,കല സംവിധാനം അനിൽ വെഞ്ഞാറംമൂടും, മേക്കപ്പ് റോണക്സ് സേവ്യറും,       കോസ്റ്റുംസ് സ്റ്റെഫി സേവ്യറും , ശബ്ദ മിശ്രണം ധനുഷ് നയനാരും നിർവ്വഹിക്കുന്നു. 

 " Let's Step Into A Girl's Shoes " എന്ന ടാഗ് ലൈനോടെയാണ് " ജൂൺ " പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലാണ് ജൂണിന്റെ കോളേജ് ക്യാമ്പസ് രംഗങ്ങൾ  ഷൂട്ട് ചെയ്തിട്ടുള്ളത് .  പ്രിൻസിപ്പാൾ ഡോ. മാത്യൂ പി. ജോസഫും ചെറിയ വേഷത്തിൽ സിനിമയിൽ അഭിനയിക്കുന്നു. 

പ്ളസ് ടു, ഡിഗ്രി തലങ്ങളിലെ കുട്ടുകാരും അവരുടെ പ്രണയവും, സൗഹൃദവും ആണ് സിനിമ പറയുന്നത്. 

ജൂൺ എന്ന പെൺകുട്ടിയുടെ യഥാർത്ഥ പ്രണയത്തെ തിരിച്ചറിയാൻ കഴിയാത്ത കാമുകനെക്കുറിച്ചും സിനിമയിൽ പറയുന്നുണ്ട്. പരസ്പര വിശ്വാസം ഉണ്ടെങ്കിലെ യഥാർത്ഥ സ്നേഹം പൂർണ്ണമാകൂ എന്ന സന്ദേശവും സിനിമ നൽകുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന സിനിമയാണ് " ജൂൺ ". 

ടൈറ്റിൽ റോളിൽ രജീ ഷ വിജയൻ തിളങ്ങി. അനുരാഗ കരിക്കിൻ വെള്ളം ,ജോർജേട്ടൻസ് പൂരം , ഒരു സിനിമാക്കാരൻ എന്നീ ചിത്രങ്ങളിൽ രജീഷ അഭിനയിച്ചിരുന്നു. 

ജോസഫിലെ മികച്ച അഭിനയത്തിന് ശേഷം ജോജു ജോർജ്ജ് ജൂണിന്റെ പിതാവായി ശ്രദ്ധേയമായി. സത്യം ,ശിവം ,സുന്ദരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മോനോൻ ജൂണിന്റെ അമ്മയായി അഭിനയിക്കുന്നു. 

നവാഗതനായ അഹമ്മദ് കബീറിന്റെ സംവിധാനമാണ് സിനിമയുടെ ഹൈലൈറ്റ്.  സ്കൂൾ , കോളേജ്  തല രംഗങ്ങൾ നല്ലതുപോലെ  സ്ക്രിപ്റ്റ് ചെയ്യാൻ തിരക്കഥാകൃത്തുകൾക്ക് കഴിഞ്ഞിട്ടുണ്ട് . പാട്ടുകൾ സന്ദർഭത്തിന് അനുസരിച്ച് ഉൾകൊള്ളിച്ചിരിക്കുന്നു .

ഒരു കൊച്ചു ചിത്രമായ " ജൂൺ " വലിയ വിജയം നേടുമെന്ന കാര്യത്തിൽ സംശയമില്ല. 

Rating : 3.5 / 5.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.