കശ്മീരിൽ ഭീകരാക്രമണം - വയനാട് സ്വദേശി വി.വി. വസന്തകുമാർ ഉൾപ്പെടെ 44 സി.ആർ. പി. എഫ് ജവാൻമാർക്ക് വീരമ്യത്യു.

കശ്മീരിലെ പുൽവാമ ജില്ലയിൽ സി.ആർ.പി. എഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ സ്ഫോടനത്തിൽ വയനാട് ലക്കിടി സ്വദേശി വി.വി. വസന്ത് കുമാർ ഉൾപ്പടെ 44 ജവാൻമാർക്ക് വീരമൃത്യു.

പത്ത് പേരുടെ പരുക്ക് ഗുരുതരമാണ് .സൈനിക ബസിന് നേരെ സ്ഫോടക വസ്തു നിറച്ച കാർ നേർക്കുനേർ ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത് .30 വർഷത്തിനിടെ കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ .

No comments:

Powered by Blogger.