കാർത്തിയുടെ " ദേവ് " റോമാന്റിക് ത്രില്ലർ മൂവി.

കാർത്തി നായകനായി അഭിനയിക്കുന്ന സാഹസിക റോമാന്റിക് ത്രില്ലർ സിനിമയാണ് " ദേവ് " .രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രജത് രവിശങ്കറാണ് .

രാഹുൽ പ്രിത് സിംഗ്, പ്രകാശ് രാജ്, രമ്യ ക്യഷ്ണൻ, വംശി ക്യഷ്ണ , രേണുക , ആർ ജെ വിഘ്നേശ് കാന്ത് , അമൃത ശ്രീനിവാസൻ  എന്നിവരും നിക്കി ഗിൽ റാണി അതിഥിതാരമായും അഭിനയിക്കുന്നു .

സംഗീതം ഹാരീസ് ജയരാജും , ഛായാഗൃഹണം ആർ. വേൽ രാജും , എഡിറ്റിംഗ് ആന്റണി എൽ. റൂബനും , നിർമ്മാണം എസ്. ലക്ഷമൺ കുമാറും നിർവ്വഹിക്കുന്നു. പ്രിൻസ് പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം റിലയൻസ് എന്റെർടെയിൻമെന്റാണ് വിതരണം ചെയ്യുന്നത്.

സാഹസിക പശ്ചാത്തലത്തിലുള്ള റോമാൻറിക് ത്രില്ലർ മൂവി ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം . മനോഹരമായ ലോക്കേഷനുകൾ സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. ഹാരിസ് ജയരാജിന്റെ സംഗീതം മുഖ്യ ആകർഷണമാണ്. ക്യാമറ വർക്കും ശ്രദ്ധ നേടി. 

കാർത്തിയുടെയും, രാഹുൽ പ്രീത് സിംഗിന്റെയും അഭിനയം പ്രേക്ഷക ശ്രദ്ധനേടുന്നു. 

Rating : 3 / 5.

സലിം പി. ചാക്കോ 

No comments:

Powered by Blogger.