" വാരിക്കുഴിയിലെ കൊലപാതകം" ഫെബ്രുവരി 22 ന് തീയേറ്ററുകളിൽ എത്തും.

നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് " വാരിക്കുഴിയിലെ കൊലപാതകം " .നവാഗതനായ രാജേഷ് മിഥുല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

അമിത് ചക്കാലക്കൽ, ഷമ്മി തിലകൻ, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നു. 

നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ   മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്റ്റീവ് നോവലാണ് " വാരിക്കുഴിയിലെ കൊലപാതകം".  തന്റെ      ഡിക്ടിറ്റീവ്  നോവൽ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച്കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വർഷങ്ങൾക്ക് ശേഷം പൂർണ്ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്ക് ഉണ്ട്. 

ടെയ്ക് വൺ എന്റർടൈമെന്റ്സ് ബാനറിൽ ഷിബു ദേവദത്ത് ,സുജീഷ് കൊളോത്തൊടി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. മെജോ ജോസഫ് സംഗീതം നിർവ്വഹിക്കുന്നു . എം.എം. കീരവാണി ,ശ്രേയ ഘോഷാൽ ,വൈഷ്ണവ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

No comments:

Powered by Blogger.