" മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള " ഏപ്രിൽ അവസാനം തീയേറ്ററുകളിൽ . ഇന്ദ്രൻസും, ബാലു വർഗ്ഗിസും പ്രധാന വേഷങ്ങളിൽ .

വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ചാലയിലെ കോളനിയിൽ നിന്ന് മുംബൈയിലെ ബീവണ്ടിയിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന അബ്ദുള്ള  അറുപത്തി അഞ്ചാം  വയസ്സിൽ ചാലയിലെ തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെൺകുട്ടിയെ അന്വേഷിച്ചു കേരളം മുഴുവൻ നടത്തുന്ന യാത്രയാണ് ഈ  സിനിമ. 

അബ്ദുള്ള തിരുവനന്തപുരം മുതൽ വടക്കേ അറ്റത്ത് വയനാട് വരെയുള്ള യാത്രയിൽ മിക്ക ജില്ലകളിലും കണ്ടുമുട്ടുന്ന കുറെ പേരുടെ പ്രശ്നങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും ഇന്നത്തെ സോഷ്യൽ വിഷയങ്ങളും ഹാസ്യത്മകമായി "മൊഹബ്ബത്തിൻ  കുഞ്ഞബ്ദുള്ള " യിലൂടെ പറയുന്നു. 

കെ. എസ്. ആർ. ടി. യും , പ്രൈവറ്റ് ബസും, ഓട്ടോറിക്ഷയും ഇതിലെ കഥാപാത്രങ്ങളായി വരുന്നുണ്ട്. 

ഇന്ദ്രൻസാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ബാലു വർഗ്ഗീസ്, രഞ്ജി പണിക്കർ , ലാൽ ജോസ്, നോബി , പ്രേംകുമാർ , ശ്രീജിത്ത് രവി, ഇടവേള ബാബു, കൊച്ചു പ്രേമൻ, ജെൻസൺ ജോസ്, ബിനു അടിമാലി, ഉല്ലാസ് പന്തളം, അമർദേവ് , ദേവരാജ് , രാജേഷ് പരവൂർ , സി.വി. ദേവ് , സുർജിത്ത് ഗോപിനാഥ്, ഖാദർ തിരൂർ , സുബൈർ വയനാട് , അശോകൻ വളയം, വിജി കെ. വസന്ത്, സൈമൺ പാവറട്ടി ,' പ്രവീൺ രമണി, എൽദോ പോത്തുകെട്ടി , ഷിഹാജ് , മാരാർ വയനാട്, സലാം കൽപ്പറ്റ , രചന നാരായണൻക്കുട്ടി, മാലാ പാർവ്വതി, നന്ദന വർമ്മ , അംബിക , സ്നേഹ ദിവാകരൻ , അനു ജോസഫ് , കെ.പി.ഏ.സി ലീലാമണി , സാവിത്രി ശ്രീധരൻ , ആഞ്ജലി നായർ, സന ബാപ്പു എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

രചനയും, സംവിധാനവും ഷാനു സമദ് നിർവ്വഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗൃഹണം അൻസൂറും, സംഗീതം ഹിഷാം അബ്ദുൾ വഹാബും, സാജൻ കെ. റാമും , ഗാനരചന പി. കെ .ഗോപിയും , ഷാജഹാൻ ഒരുമനയൂരും ,ബാപ്പു വെള്ളിപറമ്പും, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും, വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാടും , കലാ സംവിധാനം ഷെബീറലിയും , മേക്കപ്പ് അമൽ ചന്ദ്രനും, എഡിറ്റിംഗ് വി.ടി. ശ്രീജിത്തും, സംഘട്ടനം അഷ്റഫ് ഗുരുക്കളും, ഡാൻസ് സഹീർ അബ്ബാസും, അസോസിയേറ്റ് ഡയറക്ടർ കെ.ജി. ഷൈജുവും, സംവിധാന സഹായികളായി ക്യഷ്ണ കുമാറും , വാസുദേവനും, ജയൻ കടക്കരപ്പള്ളിയും , സരീഷ് പുളിഞ്ചേരിയും, സമീർ ഇല്ലത്തു ക്കായിലും , സ്റ്റിൽസ് അനിൽ പേരാബ്രായും , പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആൻറണി എലൂരും, അഭിലാഷ് പൈങ്ങോടും , ഫിനാൻസ് ഇൻ ചാർജ്ജ് റഷീദ് പൊന്നാനിയും നിർവ്വഹിക്കുന്നു. 

" മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള " ഏപ്രിൽ അവസാന ആഴ്ചയിൽ തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .

5 comments:

 1. വിജയം ഉറപ്പ്

  ReplyDelete
  Replies
  1. വിജയിപ്പിക്കും ...കുഞ്ഞബ്ദുള്ളയുടെ ഈ മുഹബ്ബത്തിനെ ....

   Delete
 2. വയനാട് ഡ്രീംസ്... അമരക്കാരൻ ...സുബൈർ വയനാട് ..തുടങ്ങിയ 40ഓളം കലാകാരന്മാർക് അവസരം നൽകിയ ഷാജി പട്ടികര സാറിന്റെ.. സന്മനസിനുള്ള വിജയം മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളക്കു ....അർഹത പെട്ടതാണ് ...

  ReplyDelete
 3. വയനാട് ഡ്രീംസ്‌ എന്നും ഷാജി പട്ടിക്കര സാറിന്റെ കൂടെ ഇത് വയനാടിന്റെ സ്വന്തം ഫിലിം .........

  ReplyDelete
 4. ഷാജിക്കയുടെ മനസ്സിൽ ഇടം പിടിച്ചവൻ മഹാ ഭാഗ്യവാനാണ്... മറിക്കില്ല നിങ്ങളെ ഒരിക്കലും

  ReplyDelete

Powered by Blogger.