" ഒരു അഡാറ് ലവ് " ഒമർ ലുലുവിന്റെ ലവ് മാത്രം. വൈശാഖ് ബി. പവനൻ പുത്തൻ താരോദയം.

കൗമരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാകുന്ന ചിത്രമാണ് " ഒരു അഡാറ് ലവ് " .   " ഹാപ്പി വെഡിംഗ് , ചങ്ക്സ് " എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

സ്കൂൾ കാലഘട്ടത്തിലെ മനോഹരമായ സംഭവങ്ങൾ പ്രണയത്തിന്റെ അകമ്പടിയോടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. സ്കൂൾ പശ്ചാത്തലം തന്നെയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 

തുടക്കക്കാരായ ഒരു കൂട്ടം താരങ്ങൾക്ക് വലിയൊരു പ്രചോദനമാകാൻ ഈ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. 

പ്രണയ ദിനത്തിലെ ചിത്രം     പ്ളസ് ടു സ്കൂളിൽ നടക്കുന്ന ഒരു പൈങ്കിളി ലൗ സ്റ്റോറിയാണ് " ഒരു അഡാറ് ലവിന്റെ " ഇതിവൃത്തമാകുന്നത്. യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന എല്ലാവിധ ഘടകങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

ഒരു അഡാർ ലവിലെ " മാണിക്യ മലരായ പൂവി.... " ജനശ്രദ്ധ നേടിയതിനോടൊപ്പം ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു. 

കഥ ഒമർ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാൻ റഹ്മാനും, ഛായാഗ്രഹണം സീനു സിദ്ധാർത്ഥും ,എഡിറ്റിംഗ് അച്ചു വിജയനും, കലാ സംവിധാനം ജോസഫ് നെല്ലിക്കലും, സുനിൽ വെങ്കോളയും ,മേക്കപ്പ് രതീഷ് അമ്പാടിയും  നിർവ്വഹിക്കുന്നു. ഔസേപ്പച്ചൻ മൂവി ഹൗസിന്റ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

റോഷൻ അബ്ദുൾ വാഹാബ്, നൂറിൻ  ഷെറീഫ് , പ്രിയ പ്രകാശ് വാര്യർ , വൈശാഖ് ബി. പവനൻ ,സിയാദ്  ഷാജഹാൻ, മാത്യൂ ജോസഫ് , അനൂപ് എ .കുമാർ,  .സിദ്ദിഖ് , സലിം കുമാർ, ഹരീഷ് കണാരൻ ,അനീഷ് ജി. മോനോൻ , ശിവജി ഗുരുവായൂർ ,കോട്ടയം പ്രദീപ് ,ശ്രീജിത് രവി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

റോഷൻ അബ്ദുൾ വഹാബ്  റോഷനായും, പ്രിയ വാര്യർ പ്രിയ വാര്യറായും, വൈശാഖ് ബി.പവനൻ വൈശാഖ് പവനനായും, നൂറിൻ ഷെറീഫ് ഗാഥാ ജോണായും , ശിവജി ഗുരുവായൂർ സ്കൂൾ പ്രിൻസിപ്പാളായും ,ഹരീഷ് കണാരൻ പി.റ്റി. ടീച്ചറായും വേഷമിടുന്നു. 


വിനിത് ശ്രീനിവാസൻ ,  ഷാൻ റഹ്മാൻ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്.  " മാണിക്യ മലരായ പൂവി ......" എന്ന ഗാനം പി.എം. എ ജബാറാണ് എഴുതിയിരിക്കുന്നത്. 

കന്നടയിലും ( Kirik Love Story) , തെലുങ്കിലും ( Lover's Day )  ഈ സിനിമ ഡബ്ബ് ചെയ്ത് റിലിസ് ചെയ്യുന്നുണ്ട്. ഔസേപ്പച്ചൻ സ്ക്രിൻ മീഡിയ " ഒരു അഡാറ് ലവ് " വിതരണം ചെയ്യുന്നു .

പ്രളയകെടുതി സമയത്ത് മുക്കുവ തൊഴിലാളികൾ സഹായിക്കാൻ എത്തിയ വിവരവും സിനിമയിൽ പറയുന്നു.

പ്രണയ ചിത്രമായ ഈ സിനിമയുടെ ക്ലൈമാക്സ് രംഗം ഒരിക്കലും പ്രേക്ഷക സമൂഹത്തിന് ഇഷ്ടപ്പെടുന്ന തരത്തിൽ അല്ല ചിത്രീകരിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയ  ഒരു ഗൗരവം ഇല്ല എന്ന് എടുത്ത് പറയാം.

പുതുമുഖ താരങ്ങൾ എല്ലാം നന്നായി അഭിനയിച്ചു എന്നത് ശ്രദ്ധേയമാണ്. വൈശാഖ് ബി. പവന്റെ കോമഡി രംഗങ്ങൾ ശ്രദ്ധേയമായി. 

" ഒരു  അഡാറ് ലൗ "  ഒമറിന്റെ ലവ് മാത്രമാണ്. 


Rahing : 3/5 

സലിം പി. ചാക്കോ.No comments:

Powered by Blogger.