മോഹൻലാൽ - പൃഥിരാജ് സുകുമാരൻ ടീമിന്റെ പൊളിറ്റിക്കൽ ത്രില്ലർ " ലൂസിഫർ " മാർച്ച് 28ന് തിയേറ്ററുകളിൽ എത്തും.

മോഹൻലാലിനെ നായകനാക്കി നടൻ പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലൂസിഫർ ". പൃഥിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തും ." ലൂസിഫർ " ഒരു പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ്. 

മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ് , മഞ്ജു വാര്യർ , കലാഭവൻ ഷാജോൺ , നൈല ഉഷ , സാനിയ ഇയ്യപ്പൻ, നന്ദു, സായികുമാർ , വിജയരാഘവൻ , ബാബുരാജ്, ബൈജു സന്തോഷ്, സുനിൽ സുഗദ, ബാല , സച്ചിൻ കേദാക്കർ, ആദിൽ ഇബ്രാഹിം , ജിജു ജോൺ , ജോയി മാത്യൂ , ശിവജി ഗുരുവായൂർ , ജോൺ വിജയ്, പേളി വൽസൻ , സീജോയ് വർഗ്ഗീസ് , സംവിധായകൻ ഫാസിൽ എന്നിവരും ലൂസിഫറിൽ അഭിനയിക്കുന്നു .

മോഹൻലാൽ സ്റ്റീഫൻ നെടുംപള്ളിയായും, സംവിധായകൻ ഫാസിൽ സ്റ്റീഫൻ നെടുംപ്പള്ളിയുടെ പിതാവായും സച്ചിൻ കേദാക്കർ പി.കെ. ആറായും വേഷമിടുന്നു. 


രചന മുരളി ഗോപിയും , സംഗീതം ദീപക് ദേവും, ഛായാഗൃഹണം സുജിത് വാസുദേവും, എഡിറ്റിംഗ് ശ്യാംജിത്ത് മുഹമ്മദും നിർവ്വഹിക്കുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് " ലൂസിഫർ " നിർമ്മിക്കുന്നത്. 

തിരുവനന്തപുരം, എറണാകുളം, കുട്ടിക്കാനം  , കൊല്ലം , ലക്ഷദീപ് , മുംബൈ, ബാംഗ്ളുരു , റഷ്യ എന്നിവടങ്ങളിലായിരുന്നു " ലൂസിഫറി "ന്റെ ഷൂട്ടിംഗ് .


സലിം പി. ചാക്കോ.

No comments:

Powered by Blogger.