മമ്മൂട്ടി- വൈശാഖ് - ഉദയ് കൃഷ്ണ - നെൽസൺ ഐപ്പ് - പീറ്റർ ഹെയ്ൻ ടീമിന്റെ " മധൂരരാജ " ഏപ്രിൽ 12 ന് റിലീസ് ചെയ്യും.


മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് " മധൂരരാജ " .

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്, ഉദയ്കൃഷ്ണ, പീറ്റർ ഹെയ്ൻ കൂട്ട് കെട്ടിൽ നിന്നും ഒരു അടാർ  ഐറ്റമാണ് പിറവി കൊള്ളുന്നത്. ഇന്ത്യയ്ക്ക് അകത്തും ,പുറത്ത്നിന്നുള്ള വിദഗദ്ധരാണ് വി. എഫ്. എക്സ് ഗ്രാഫിക്സ് ഒരുക്കുന്നത്. 

ആക്ഷനും, കോമഡിയും ,സസ്പെൻസും, ത്രില്ലും എല്ലാം ചേർന്ന മാസ് എന്റർടെയ്നറാണ്    " മധുരരാജ " .മമ്മുട്ടി - വൈശാഖ് - ഉദയ്കൃഷ്ണ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം " പോക്കിരിരാജ " യുടെ രണ്ടാം ഭാഗമാണ് " മധൂരരാജ " .


തമിഴ്താരം ജയ് പ്രധാന വേഷത്തിലും, ജഗപതി ബാബു വില്ലനായും അഭിനയിക്കുന്നു. സിദ്ദിഖ്, അന്ന രേഷ്മ രാജൻ ,അനുശ്രീ ,മഹിമ നമ്പ്യാർ, ഷംന കാസിം, സലിംകുമാർ, നെടുമുടി വേണു, വിജയരാഘവൻ, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി ,ബിജുക്കുട്ടൻ, ബാല ,വിനയ പ്രസാദ് , ആശിഷ് വിദ്യാർത്ഥി , അതുൽ  കുൽകരണി , രമേഷ് പിഷാരടി , ജോയി ബദാനി ,മണിക്കുട്ടൻ, ജസ്വിൻ എന്നിവരും ഐറ്റം ഡാൻസുമായി സണ്ണി ലിയോണും ഈ സിനിമയിൽ അഭിനയിക്കുന്നു .

മധുരരാജയായി മമ്മൂട്ടിയും, സിറ്റി കമ്മീഷണറായി സിദ്ദിഖും, സുരുവായി അജു വർഗ്ഗീസും, ദീപയായി അന്ന രേഷ്മ രാജനും , മാധവൻ നായരായി നെടുമുടി വേണുവും, കൃഷ്ണനായി വിജയരാഘവനും, മനോഹരൻ മംഗളോദയമായി സലിം കുമാറും വേഷമിടുന്നു. 

ഛായാഗ്രഹണം ഷാജികുമാറും, സംഗീതം ഗോപി സുന്ദറും, കല സംവിധാനം ജോസഫ് നെല്ലിക്കലും ,എഡിറ്റിംഗ്  മഹേഷ് നാരായണനും നിർവ്വഹിക്കുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണയാണ് ഒരുക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന " മധുരരാജ " യു.കെ. സ്റ്റുഡിയോസ് ആണ്  തീയേറ്ററുകളിൽ എത്തിക്കുന്നത്. 23 കോടി ബഡ്ജറ്റിൽ ആണ് " മധൂരരാജ'' ഒരുങ്ങുന്നത്. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.