ഗോവിന്ദൻ പി. പി - മണ്ടൂരിന് പ്രണാമം .പ്രശസ്ത ഡോക്യൂമെന്ററി, ഫിലിം  സംവിധായകൻ  ഗോവിന്ദൻ  പി.പി. മണ്ടൂർ  അന്തരിച്ചു. 38 ഓളം ഡോക്യൂമെന്ററി, ഷോർട്ട് ഫിലിംസ്, രണ്ടു സിനിമകൾ സംവിധാനം ചെയ്ത  അദ്ദേഹം വടക്കേ  മലബാറിലെ  ആദ്യകാല  സിനിമാപ്രവർത്തകരിൽ  തന്റേതായ  പേര്  കുറിച്ചു  വച്ച കലാസ്‌നേഹി ആയിരുന്നു. 

ചെറുതാഴം  ALP സ്കൂൾ, S. N. College കണ്ണൂർ, St. Joseoh College ദേവഗിരി  എന്നിവിടങ്ങളിലെ  തുടർ വിദ്യാഭ്യാസത്തിനു  ശേഷം പൂന  ഫിലിം  ഇന്സ്ടിട്യൂട്ടിൽ നിന്നും Direction Course Second Grade ഓടെ  പാസ്സായി. 

1991ലെ ഡോക്യൂമെന്ററിക്കുള്ള കേരള സംസ്ഥാന  അവാർഡ് 1992 ലെ  നാഷണൽ  അവാർഡും  അദ്ദേഹം  സംവിധാനം  ചെയ്ത  "മൾബറിയും പട്ടുനൂലും" കരസ്ഥമാക്കി.

സിനിമ മേഖലയിൽ നിരവധി  ശിഷ്യഗണ സമ്പത്തുള്ള മണ്ടൂർ CTA association, MACTA, GRAFII Founder president,secratery,  North Malabar Film Directors Club President എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. 
State, National Film Panal ബോർഡ്‌ അംഗമായും  അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ഈയിടെ  ചിത്രീകരണം  പൂർത്തിയാക്കിയ "സമന്വയം"  എന്ന  ചിത്രത്തിന്റെ അവസാന പണിപ്പുരയിൽ ആയിരുന്നു  അദ്ദേഹം.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ. 

No comments:

Powered by Blogger.