വാരിക്കുഴി ഒരുക്കി ഫാ. വിൻസെന്റ് കൊമ്പന. ദിലീഷ് പോത്തനും, അമിത് ചക്കാലയ്ക്കലും തിളങ്ങി.

നടനും സംവിധായകനുമായ ദിലീഷ് പോത്തനെയും ,യുവ നടൻ അമിത് ചക്കാലക്കലിനെയും  പ്രധാന കഥാപാത്രങ്ങളാക്കിയുള്ള  ചിത്രമാണ് " വാരിക്കുഴിയിലെ കൊലപാതകം " . രജീഷ്  മിഥുല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

കാറ്റുതറ ജോയിയായി ദിലീഷ് പോത്തനും, ഫാ. വിൻസെന്റ് കൊമ്പനയായി അമിത് ചക്കാലയ്ക്കലും , ഐസക്കായി ലാലും, ശകുന്തളയായി അഞ്ജന അപ്പുകുട്ടനും , ജോകുട്ടനായി സുധീ കോപ്പയും , ലിസിയായി ലെനയും , സാലമ്മയായി അഞ്ജലി നായരും, ബിജുകുട്ടനായി ഗോകുലനും , മെമ്പർ റോക്കിയായി നന്ദുവും, കുഞ്ഞോയിയായി ഷമ്മി തിലകനും, കുറുക്കൻ പൊന്നപ്പനായി നെടുമുടി വേണുവും വേഷമിടുന്നു. നസീർ സംക്രാന്തി, കൈനകരി തങ്കരാജ്, മാലാ പാർവ്വതി, അന്തരിച്ച കെ.ടി.സി അബ്ദുള്ള ,ധീരജ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

 നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ  മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്റ്റീവ് നോവലാണ് " വാരിക്കുഴിയിലെ കൊലപാതകം".  തന്റെ      ഡിക്ടിറ്റീവ്  നോവൽ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച്കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 28  വർഷങ്ങൾക്ക് ശേഷം പൂർണ്ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്ക് ഉണ്ട്. 

ടെയ്ക് വൺ എന്റർടൈമെന്റ്സ് ബാനറിൽ ഷിബു ദേവദത്ത് ,സുജീഷ് കൊളോത്തൊടി ,രജീഷ് മിഥില എന്നിവരാണ് ഈ  സിനിമ നിർമ്മിക്കുന്നത്. 

 സംഗീതവും ,പശ്ചാത്തല സംഗീതവും മേജോ ജോസഫും ,ഛായാഗ്രഹണം എൽദോ ഐസകും, എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും,  ആക്ഷൻ സ്റ്റഡ് വിക്കി നന്ദഗോപാലും,  മേക്കപ്പ് രാജീവ് അങ്കമാലിയും ,കലാസംവിധാനം ഷിംജിത്ത് രവിയും നിർവ്വഹിക്കുന്നു . എം.എം. കീരവാണി ,ശ്രേയ ഘോഷാൽ ,വൈഷ്ണവ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ഗാനരചന ജിലു ജോസഫും, ഷോബിൻ          കങ്കണനാട്ടും ,ജോഫി തരകനും, പി.ആർ.ഒ ഏ.എസ് ദിനേശുമാണ് നിർവഹിക്കുന്നത്. 

അരയതുരുത്തിൽ നടക്കുന്ന കഥയാണിത്. ഒരു ഇടവകയും, ഇടവക വികാരി ഫാ. വിൻസെന്റ് കൊമ്പനയെയും ചുറ്റിപറ്റിയാണ് സിനിമയുടെ പ്രമേയം. പോലിസ് ആവാൻ മോഹിച്ച ആൾ ഇടവക വികാരിയാകുന്നതും, അൽപ്പം ഗുണ്ടാസിയം കാണിക്കുന്നതും ഒക്കെ സിനിമ പറയുന്നു. ഇടവകയിൽ നടക്കുന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ . കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ല എന്നും സിനിമ ചുണ്ടിക്കാട്ടുന്നു. 

അമിത് ചക്കാലയ്ക്കൽ ഫാ. വിൻസെന്റ് കൊമ്പനയായി തിളങ്ങി. കാറ്റുതറ ജോയി എന്ന വില്ലൻ കഥാപാത്രത്തെ  ദിലീഷ് പോത്തൻ  നന്നായി അഭിനയിച്ചിട്ടുണ്ട്. ഈ  കൊച്ചു ചിത്രം നന്നായി സംവിധാനം ചെയ്യാൻ രജീഷ് മിഥിലയ്ക്ക് കഴിഞ്ഞു. തുരുത്തിന്റെ മാനോഹാരിത ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനും  കഴിഞ്ഞിട്ടുണ്ട്. 


Rating : 3 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.