അനുപ് മേനോന്റെ " കിംങ് ഫിഷിന്റെ " ഷൂട്ടിംഗ് പുരോഗമിക്കുന്നു . രഞ്ജിത് പ്രധാന വേഷത്തിൽ .

അനുപ് മേനോൻ , സംവിധായകൻ രഞ്ജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് മേനോൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കിംങ് ഫിഷ് " . ദുർഗ്ഗാ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ് ,ലാൽജോസ് ,ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. 

ദശരഥവർമ്മയായി രഞ്ജിത്തും, നെയ്മീൻ ഭാസി എന്ന വിളിപേരുള്ള ഭാസ്കരവർമ്മയായി അനൂപ് മേനോനും വേഷമിടുന്നു. 

മഹാദേവൻ തമ്ബി ഛായാഗ്രഹണവും, രതീഷ് വേഗ സംഗീതവും, ദുന്ദു കലാസംവിധാനവും നിർവ്വഹിക്കുന്നു. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത് കോയയാണ് സിനിമ നിർമ്മിക്കുന്നത്. 

പത്തനംതിട്ട, റാന്നി, കുട്ടിക്കാനം, എറണാകുളം , ബംഗളുരു, ദുബായ് എന്നിവടങ്ങളിലാണ് ഷൂട്ടിംഗ് . 

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ചിത്രമായിരിക്കും " കിംങ് ഫിഷ് " .


സലിം പി.ചാക്കോ .

No comments:

Powered by Blogger.