Since 2016

" ഓർമ്മകളിൽ വയലാർ " അനുസ്‌മരണവും , ഗാനാഞ്ജലിയും നടത്തി .


 

" ഓർമ്മകളിൽ വയലാർ " അനുസ്‌മരണവും , ഗാനാഞ്ജലിയും നടത്തി .


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ വയലാറിൻ്റ അൻപത്തിയൊന്നാം ചരമവാർഷികത്തോ ടനുബന്ധിച്ച് " ഓർമ്മകളിൽ വയലാർ " അനുസ്‌മരണവും ഗാനാഞ്ജലിയും നടത്തി .


പുരോഗമന കലാ സാഹിത്യ സംഘം ജില്ല വൈസ് പ്രസിഡൻ്റ് സണ്ണി മർക്കോസ് വയലാർ അനുസ്മരണവും , ഗായകൻ അലക്സ് കെ . പോൾ ഗാനാഞ്ജലിയും ഉദ്ഘാടനം ചെയ്തു .


പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു . അലക്സ് കെ പോൾ ,സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ , ജയചിത്ര ജി , അബിതാ കബീർ , സണ്ണി മർക്കോസ് , കെ.പി. രവി എന്നിവർ ഗാനങ്ങൾ ആലപിച്ചു . 


കൺവീനർ പി. സക്കീർ ശാന്തി ,അഡ്വ. ഷബീർ അഹമ്മദ് ,കടമ്മനിട്ട കരുണാകരൻ , സന്തോഷ് ശ്രീരാഗം , ജെയിംസ് വർഗ്ഗീസ് , അഡ്വ. പി.സി ഹരി ,ബിനോയ് രാജൻ , സജി പുരുഷോത്തമൻ , മഞ്ജു ബിനോയ്, കെ.സി വർഗ്ഗീസ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി .

No comments:

Powered by Blogger.