"ടൈറ്റൻസ്" ട്രെയിലർ പുറത്തിറങ്ങി





 "ടൈറ്റൻസ്" ട്രെയിലർ പുറത്തിറങ്ങി


https://youtu.be/fy-r1xjecLs?si=zms5ughucEnDLN0C


വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ്  ജയസൂര്യയും , വിനായകനും .അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷൻ ഏറെ കൗതുകത്തോ ടെയാണ് പ്രക്ഷക സമൂഹകാത്തിരിക്കുന്നത്..

നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്പ്രദീപ് .സി . എസ്. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്ര ത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സുനിൽ സിംഗും സജിത് പി വൈയ്യു മാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലർ നിറഞ്ഞുനിൽക്കു

ന്നത് .ട്രയിലർ നൽകുന്ന ഈ സൂചനകളാൽ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്,പ്രശസ്ത റാപ് സിംഗർ ബബബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത് . കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങ ളിലായിരുന്നു ചിത്രീകരണം.


തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ.സംഗീതം - ഷാൻ റഹ്മാൻ.ഛായാഗ്രഹണം - വിഷ്ണുശർമ്മ.എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്.കലാസംവിധാനം - മഹേഷ് പിറവം.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,ആക്ഷൻ ഫീനിക്സ് പ്രഭു .ഡിസൈൻ യെല്ലോ ട്രൂത്ത്' സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ.പ്രൊഡ  ക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം,പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.ഒക്ടോബർ മാസത്തിൽ ഈ ചിത്രം പ്രദർശന ത്തിനെത്തും


വാഴൂർജോസ്

No comments:

Powered by Blogger.