‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്ര ത്തിൻ്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ, കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ്
‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്ര ത്തിൻ്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ, കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാ ക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ന് സെപ്റ്റംബർ 23 ന് രാത്രി നടക്കുന്ന പ്രീമിയർ ഷോകളോടെയാണ് ചിത്രം പ്രദർശനം ആരംഭിക്കുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ , തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ സിനിപോളിസ് ചെയിൻ ഉൾപ്പെടെയുള്ള പ്രമുഖ സ്‌ക്രീനുകളിൽ ഇന്ന് രാത്രി 9.30 മുതൽ ചിത്രത്തിൻ്റെ പ്രീമിയർ ഷോകൾ ആരംഭിക്കും. നാളെ സെപ്റ്റംബർ 24ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ ആപ്പുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം വമ്പൻ കാൻവാസിലാ ണ് ഒരുങ്ങുന്നത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.
ആഗോള തലത്തിൽ ഇതിനോടകം വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വമ്പൻ കാൻവാ സിൽ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയി രിക്കുന്ന ചിത്രം ഒരു അമ്മ - മകൻ ബന്ധത്തി ന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ചിത്രത്തിലെ അനിരുദ്ധ് ഈണം നൽകിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് ജദാൽ എന്ന കഥാപാത്രത്തെയാണ്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ജദാലിനെ അവതരി പ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആക്ഷനും വയലൻസിനും നൽകുന്ന പ്രാധാന്യവും ടീസർ വ്യക്തമാക്കിയിരുന്നു.
‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുന്നത്.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്: സുധാകർ ചെറുകുറിബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്,സംഗീതം: അനിരുദ്ധ് രവിചന്ദർ ,എഡിറ്റിംഗ്: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക്,മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ .
പിആർഒ: ശബരി

No comments: