"രാക്ഷസവേട്ട " തുടങ്ങി .
"രാക്ഷസവേട്ട " തുടങ്ങി .
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തി രണ്ടിന് തുടക്കം കുറിച്ചു. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരു ഞാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയിലെ ആശിർവ്വാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ ശ്രീമതി മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്.
അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത് .
പ്രേക്ഷകരെ തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്ര ത്തിൻ്റെ കഥാ പുരോഗതി. വിസ്‌മയിപ്പി ക്കുന്ന ദുരൂഹതകളും, മികച്ച ആക് ഷൻ രംഗങ്ങളും ഈ ചിത്രത്തിൻ്റെ ആകർഷകഘടകങ്ങളാണ്. സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്ര ത്തെ അവതരിപിക്കുന്നത്. ഇടവേളക്കു ശേഷം സിദ്ദിഖ് മുഴുനീള ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട..
സാജു നവോദയാ , കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി ക്കോപ്പ, ജസീല പ്രവീൺ രാജേഷ് xകൊട്ടാരത്തിൽ ഹരി ഊതു മൂന്ന് സുജിത് കോന്നി , സജു xപാർത്ഥസാരഥി, ശ്രീജു സോണി .എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ . ശ്യാം അരവിന്ദം,സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ. മേക്കപ്പ് - രാജേഷ്,കോസ്‌റ്റ്യും xഡിസൈൻ -ബിജു കുമാരപുരം.
വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴുർ ജോസ്



No comments: