ജയസൂര്യക്ക് ജന്മദിന സമ്മാനമായി ഓപ്പറേഷൻ ത്രാളിലെ എൻ . ഐ. എചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക്.



ജയസൂര്യക്ക് ജന്മദിന സമ്മാനമായി ഓപ്പറേഷൻ ത്രാളിലെ എൻ . ഐ. എചീഫ് ഹർഷവർദ്ധൻ്റെ  പുതിയ ലുക്ക്.


എൻ.ഐ.എ ചീഫ് മേധാവി ഹർഷവർദ്ധൻ്റെ പുതിയ ലുക്കുമായി ഓപ്പറേഷൻ. ത്രാളിൻ്റെ അണിയറ പ്രവർത്തകർ. ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ രൂപവും ഭാവവും, വേഷവുമെല്ലാം കോർത്തിണങ്ങിയ ലുക്ക്.. ആ പോസ്റ്റിന് അർഹമായതു തന്നെ.....


ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം  രതീഷ്‌വേഗയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.കാശ്‌മീരിലെ തീവ്രവാദി ആക്രമണത്തിൻ്റെ പശ്ചാത്തിൽ ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ മൂവിയാണ്. ഓപ്പറേഷൻ ത്രാൾ .പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഇദ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ഹർഷ വർഡൻ.


മലയാളത്തിലേയും, ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റു ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


വാഴൂർ ജോസ് .

No comments:

Powered by Blogger.