ടോക്സികിൻ്റെ തിരക്കഥയും എഡിറ്റിംഗും മോശം . കോടികളുടെ നഷ്ടത്തിന് സാദ്ധ്യത ..



Movie :

Toxic:A Fairy Tale for Grown -Ups.


Director:

Geetu Mohandas 


Genre : 

Gangster Film 


Platform :  

Theatre .

Pathanamthitta Trinity Movie Max 1 4K


Language : 

Dubbed in Malayalam.


Duration. : 

194 Minutes.


Direction.                        : 2.5/ 5


Performance.                 : 3.5. / 5


Cinematography.           : 3 / 5


Script.                               : 2 / 5


Editing.                            : 2 / 5


Music & BGM.                 : 3 / 5 


Rating                               :16 /30.


✍️

Saleem P. Chacko.

CpK DesK


റോക്കിംഗ് സ്റ്റാർ യാഷിനെ കേന്ദ്ര കഥാ പാത്രമാക്കി ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിച്ച ഗ്യാങ്സ്റ്റർ ചിത്രം " ടോക്സിക് : എ ഫെയറി ടെയിൽ ഫോർ ഗ്രോൺ - അപ്‌സ് "  വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തി .യാഷ് അഭിനയി ക്കുന്ന പത്തൊൻപാമത്തെ ചിത്രമാണിത് .


സ്വാതന്ത്ര്യാനന്തര ഗോവയിൽ അക്രമവും അസൂയയും വാഴുന്ന സാഹചര്യത്തിലാണ് കഥ നടക്കുന്നത് . വിശ്വസ്‌തത , ധാർമ്മികത , പോരാട്ടം എന്നിവയിലുടെ കടന്ന് പോകുന്ന ഗുണ്ടാസംഘം ഉണ്ട് . ഇരുട്ടിൽ സ്‌നേഹത്തി നും മോചനം കണ്ടെത്തുന്നതിനും ഒരു വ്യക്തി നൽകേണ്ട വില എന്താണെന്ന് ആണ്  ഈ സിനിമയുടെ പ്രമേയം പറയുന്നത്.ഗോവയുടെ പശ്ചാത്തലമാണ്  സിനിമയുടേത് . സ്വാതന്ത്ര്യ ത്തിന് മുമ്പും , രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പോർച്ചിഗീസുകാരുടെ കൈവശമുള്ള ഗോവയിലാണ് രായ എന്ന ഗ്യാങ്സ്‌റ്റ്യർ കഥാപാത്രമായി യാഷ് എത്തുന്നത് . രായയുടെ സഹോദരി ഗംഗയാണ് . സാൽവദോറാണ് ഗോവ അടക്കി വാഴുന്ന മാഫിയ തലവൻ . ഇയാളുടെ വിശസ്തനാണ് രായ . ഇതിനിടെ രായയുടെ ജീവിതത്തിൽ അപ്രതീക്ഷമായി ഉണ്ടാകുന്ന സംഭവങ്ങൾ രായയെ  വേട്ടയാടുന്നു . ഇതേ തുടർന്ന് രായയുടെ തകർച്ചയും രായയുടെ അതിജീവന പോരാട്ടവുമാണ് സിനിമയുടെ പ്രമേയം .


യാഷ് ( ഇരട്ട വേഷത്തിൽ - രായ , ടിക്കറ്റ് ( രാമയുടെ മകൻ ) , കിയാര അദ്വാനി ( ടിക്കറ്റിൻ്റെ അമ്മ നാദിയ ) , നയൻതാര ( രായയുടെ സഹോദരി ഗംഗ ) , ഹുമ ഖുറേഷി ( സാൽവഡോറിൻ്റെ കാമുകി എലിസബേത്ത് ) , താര സുതാരിയ ( സാൽവഡോറിൻ്റെ മകൾ റെബേക്ക ) , രുഗ്‌മിണി വസന്ത് ( രായയുടെ കാമുകി മെല്ലിസ ) , അക്ഷയ് ഒബ്റോയ് ( എലിസബേത്തിൻ്റെ മകൻ ടോണി ) , ഡാരെൽ ഡിസിൽവ ( സാൽവഡോർ അൽമോഡ ) , സുദേവ് നായർ ( രായയുടെ സുഹൃത്ത് കർമ്മാദി ) , ബാലാജി മനോഹർ ( രായയുടെ സുഹൃത്ത് ഭീര ) , സഞ്ജീദ ഷെയ്ഖ് ( കമല , രായ യുടെ അമ്മ) , കൈൽ പോൾ ( ഫെർണാണ്ടസ് അൽമേഡ ) , ഹരീഷ് ഭരമഗിരി ( മദ്യപൻ ) എന്നിവരോടൊപ്പം സുർജിത് ഗോപിനാഥ് , അമിത് തിവാരി , ബെനഡിക്ട് ഗാരറ്റ് , ടെറ്റിയാന ഗൈദർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരി ക്കുന്നു .


ഗീതു മോഹൻദാസ് , യാഷ് എന്നിവർ രചനയും , രാജീവ് രവി ഛായാഗ്രഹണവും , ഉജ്വൽ കുൽക്കർണി എഡിറ്റിംഗും വിശാൽ മിശ്ര , രവി ബസ്രൂർ , തനിഷ്‌ക് ബാഗി‌ചി , ഫഫിം അബ്ദുള്ള അർസാൻ നിസാമി എന്നിവർ സംഗീതവും രവി ബസ്രൂർ പശ്ചാത്തല സംഗീതവും ടി. പി ആബിദ് പ്രൊഡക്ഷൻ ഡിസൈനറും , കലാ സംവിധായകരായ നേഹ ആർ. ബജാജ് , സാനിയ സർധാരിയ , ഷിപ്ര സിംഗ്  ആചാര്യ , പ്രശാന്ത് ജെ.ഡോയിഫോഡ് എന്നിവർ വസ്‌ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു .


കെ.വി. എൻ പ്രൊഡക്ഷൻസ് , മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽ എൽ പി എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ. നാരായണ യാഷ് എന്നിവരാണ് 500 കോടി മുതൽമുടക്കുള്ള ഈ ചിത്രം നിർമ്മിച്ചി രിക്കുന്നത് .


ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് യഷ്. രായയുടെ കഥയാണ് 'ടോക്‌സിക്'. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുന്ന രായയുടെ മകനായ ടിക്കറ്റ് എന്ന വേഷ ത്തിലും യഷ് എത്തുന്നു. ആക്ഷനും വയലൻസിനും മാസിനും പ്രാധാന്യം നൽകുന്നു . സ്ത്രീപക്ഷ തിരക്കഥയാണ് സിനിമയുടേത് . കിയാര അദ്വാനി ( നാദിയ ) , നയൻതാര ( ഗംഗ ) , ഹുമാ ഖുറേഷി ( എലിസബേത്ത് ) , താരാ സുതാരിയ ( റെബേക്ക ) , രുക്മിണി വസന്ത് ( മെലിസ ) എന്നിവർ നിറ സാന്നിദ്ധ്യമാണ് . യാഷിനൊപ്പം ഇവർക്ക് പ്രധാന്യം നൽകാൻ സംവിധായിക ശ്രദ്ധിച്ചിട്ടുണ്ട് .


രാജീവ് രവിയുടെ ഛായാഗ്രഹണവും രവി ബസ്രൂറിൻ്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയാം . ഹോളിവുഡ്  ആക്ഷൻ സംവിധായകരായ ജെ.ജെ ചെറി , അൻപറിവ് , കെച്ച കംപാക് ഡീ , അമൃത് സിംഗ് എന്നിവ രാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് . യാഷ് , നയൻതാര എന്നിവരുടെ അഭിനയം നന്നായി എന്ന് തന്നെ പറയാം .



നെഗറ്റീവ് :


* സമയ ദൈർഘ്യം .


* എഡിറ്റിംഗ് .


* തിരക്കഥ .


* മലയാളം ഡബ്ബിംഗ് മോശമാണ് . ക്ലൈമാക്സ് രംഗങ്ങളിലെ സംഭാഷണം കോമഡി സംഭാഷണങ്ങളായി മാറി .


500 കോടി ബഡ്ജറ്റും മികച്ച നടീനടൻമാരും ടെക്‌നീഷ്യൻസും കിട്ടിയിട്ടും എല്ലാം തുലച്ചു എന്ന് തന്നെ പറയാം . ഫെമിനിസ്‌റ്റ് ചിന്താഗ തിയുള്ള സംവിധായക ഈ സിനിമയിൽ സെക്സ് നിറച്ചിരിക്കുന്നു . അമിതമായ ചിത്രത്തിൻ്റെ ശൈലിയും അവതരണവും  ഈ സിനിമയെ പ്രേക്ഷകരിൽ നിന്ന് അകറ്റും എന്ന കാര്യത്തിൽ സംശയമില്ല . കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് ഇറങ്ങി പോകുന്ന അവസ്ഥയ്ക്ക് കാരണം സംവിധാ യക തന്നെ . W.C.C അംഗങ്ങളുടെ ഈ സിനിമയെകുറിച്ചുള്ള അഭിപ്രായം ഞാനുൾപ്പ ടെയുള്ളവ പ്രേക്ഷകർ കാത്തിരിക്കുന്നു . ഒരു സിനിമയിലെ ഡയലോഗിന് മമ്മൂട്ടിയെ സോഷ്യൽ മീഡിയാകളിൽ  ആക്ഷേപിച്ച വരാണ് ഇപ്പോൾ എല്ലാം ചെയ്ത് വെച്ചിരിക്കുന്നത് . 





No comments:

Powered by Blogger.