ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ മായൻ്റെ ലുക്ക്.


ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ മായൻ്റെ ലുക്ക്.


കൗതുകവും ആശ്ചര്യവും അൽപ്പം ഭീതിയുമൊക്കെയുള്ള ഒരു ലുക്കുമായി മായൻ്റെ അണിയറ പ്രവർത്തകർ ജയസൂര്യക്ക് ജന്മദിന സമ്മാനം നൽകിയിരിക്കുന്നു..ചിരിച്ച മുഖവുമായി നിഗൂഢകയുടെ ഭാരം പേറുന്ന പുസ്‌തകത്തിൽ കഠാര കുത്തിയിറക്കുന്ന ജയസൂര്യ. ഈ പോസ്റ്ററിൻ്റെ പിന്നിലെ നിഗൂഢതകളെന്ത് ? ഏറെ സസ്പെൻസ് നൽകുന്നു ഈ പോസ്‌റ്റർ.


ഏറെ വിജയം നേടിയ കളങ്കാവൽ എന്ന ചിത്രത്തിനു ശേഷം ജിതിൻ കെ.. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്.


വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്ര ത്തിന് ഏറെ അനുയോജ്യമായ പോസ്റ്ററാ ണിത്.ജയസൂര്യ കേന്ദ്ര കഥാപാത്ര ത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു, നൈലാ ഉഷ, നിരഞ്ജന അനൂപ്, . അർഷാ ബൈജു,ജിബിൻ ഗോപിനാഥ്, മുബിൻ എം റാഫി വൈഷ്ണുവി എന്നിവരും പ്രധാന താരങ്ങളാണ് .


റാഫിയും, ജിതിൽ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- മുജീബ് മജീദ്.ഛായാഗ്രഹണം -ഫൈസൽ അലി .എഡിറ്റിംഗ്- പ്രവീൺ കുമാർ .ലൈൻ പ്രൊഡ്യൂസർ -രോഹിത്. ആർ. നായർ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. വാഴൂർ ജോസ് .


.

No comments:

Powered by Blogger.