'വാഴ 2'ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി' തുടങ്ങി.
'വാഴ 2'ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി' തുടങ്ങി.
ബ്ലോക്ക്ബസ്റ്റർ സിനിമ 'വാഴ 2'ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നു രുന്നി ക്ഷേത്രത്തിൽ വച്ചു നടന്നു. നവാഗ തനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് 'ഞൊടി' നിർമിക്കുന്നത്.
'വാഴ', 'എക്കോ', 'വാഴ 2' എന്നീ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ആണ് 'ഞൊടി' തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്ത മായ ഡിസൈനും കൗതുകം ഉണർത്തുന്ന ടാഗ്ലൈനും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ. ഒരു ടൈം ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ചർച്ച. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
Title : NJODI one more time
BANNER : SOOPER DOOPER FILMS
PRODUCERS : AMAL PAULSON & TONY JOSE
WRITER + DIRECTOR : JS JITHIN
DOP : VISWAJITH ODUKKATHIL
EDITOR : NIDHIN RAJ AROL
ART : VINOD RAVEENDRAN
COSTUME : ASWATHY JAYAKUMAR
MAKE UP : JITHESH POYYA
CHIEF ASSOCIATE DIRECTOR : PHILIP FRANCIS
PRODUCTION CONTROLLER : MANOJ POOMKUNNAM
STILLS : SUBHASH KUMARASWAMY

No comments: